ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഹൃദായാഘാത പുനർ ജീവന പരിശീലന പരിപാടി ഡോ.ബി. പദ്മകുമാർ ഉദ്ഘാടനം ചെയ്യുന്നു.
ആലപ്പുഴ: ഹൃദയാഘാത പുനർജീവനം സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം. പാഠ്യപുസ്തകങ്ങളിലൂടെ നൽകുന്ന ജീവൻ രക്ഷാ അറിവുകൾക്ക് ഹൃദയാഘാത മരണനിരക്ക് നിയന്ത്രിക്കാൻ കഴിയുമെന്ന് ഗവ.ടി.ഡി. മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ ഡോ.ബി. പദ്മകുമാർ പറഞ്ഞു.
ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഹൃദയാഘാത പുനർജീവന പരിശീലനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിദേശരാജ്യങ്ങളിൽ സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഭാഗമായി കാർഡിയാക് ഫസ്റ്റ് എയ്ഡും സിപിആറും ഉൾപ്പെടുത്തിയതുമൂലം വലിയരീതിയിൽ ഹൃദയാഘാത മരണനിരക്ക് കുറയ്ക്കുവാൻ കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ ചെയർമാൻ ടി.ടി. കുരുവിള അധ്യക്ഷത വഹിച്ചു. റെഡ് ക്രോസ് ജില്ലാ നേതൃത്വ സമ്മേളനം എ.ഡി. തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
പ്രിൻസ് വർഗീസ് ക്ലാസെടുത്തു. റോട്ടറി ആലപ്പുഴ ഈസ്റ്റ് ജനറൽ സെക്രട്ടറി അഡ്വ. അനിൽകുമാർ, ജില്ലാ ജനറൽ സെക്രട്ടറി ജോസ് ബെന്നറ്റ്, വൈസ് ചെയർമാൻ തൈക്കൽ സത്താർ, ചെങ്ങന്നൂർ താലൂക്ക് ചെയർമാൻ പാണ്ടനാട് രാധാകൃഷ്ണൻ, അമ്പലപ്പുഴ താലൂക്ക് ചെയർമാൻ കെ. നാസർ, കുട്ടനാട് താലൂക്ക് ചെയർമാൻ ജോസ് ടി. പൂണിച്ചിറ, ജില്ലാ മാനേജിംഗ് കമ്മറ്റി അംഗങ്ങളായ ടി.എസ്. സിദ്ധാഥൻ, ബഷീർ കോയാപറമ്പിൽ, നസീർ പുന്നക്കൽ, രാജേഷ് രാജഗിരി, എം.എസ്. നൗഷാദ് അലി എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews