x
ad
Thu, 9 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

താ​മ​ര​ശേ​രി ചു​രം റോ​ഡി​ന്‍റെ ഒ​രു വ​ശ​ത്ത് വി​ള്ള​ൽ : ജാ​ഗ്ര​ത​പാ​ലി​ക്ക​ണ​മെ​ന്ന് നി​ര്‍​ദേ​ശം


Published: July 9, 2026 06:18 AM IST | Updated: July 9, 2026 06:18 AM IST

താമരശേരി ചു​രം റോഡിലെ എ​ട്ടാം വ​ള​വി​ൽ റോ​ഡി​ന്‍റെ ഒ​രു വ​ശ​ത്ത് വി​ള്ള​ൽ രൂ​പ​പ്പെ​ട്ട നി​ല​യി​ല്‍.

വി​ള്ള​ൽ രൂ​പ​പ്പെ​ട്ടത് ചു​രത്തിലെ എ​ട്ടാം വ​ള​വി​ൽ

താ​മ​ര​ശേ​രി: ചു​രം എ​ട്ടാം വ​ള​വി​ൽ റോ​ഡി​ന്‍റെ ഒ​രു വ​ശ​ത്ത് വി​ള്ള​ൽ രൂ​പ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് യാ​ത്ര​ക്കാ​ർ​ക്ക് ജാ​ഗ്ര​താ നി​ർ​ദ്ദേ​ശം. റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലെ ക​ല്ലു​കെ​ട്ടു​ക​ൾ പ്ര​ധാ​ന പാ​ത​യി​ൽ നി​ന്ന് വേ​ർ​പെ​ട്ട നി​ല​യി​ലാ​ണ് ഇ​പ്പോ​ൾ ഉ​ള്ള​ത്. നി​ല​വി​ൽ മ​ഴ പെ​യ്യു​ന്ന സാ​ഹ​ച​ര്യ​മാ​യ​തി​നാ​ൽ ഈ ​ഭാ​ഗ​ത്ത് മ​ണ്ണ് ഇ​നി​യും ഒ​ലി​ച്ചു​പോ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. അ​തി​നാ​ൽ ഈ ​വ​ഴി ക​ട​ന്നു​പോ​കു​ന്ന​വ​ർ മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ക്കേ​ണ്ട​താ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.​

ചു​ര​ത്തി​ലൂ​ടെ രാ​ത്രി​കാ​ല​ങ്ങ​ളി​ലും മ​റ്റും സ​ർ​വീ​സ് ന​ട​ത്തു​ന്ന വ​ലി​യ മ​ൾ​ട്ടി ആ​ക്സി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ ഡ്രൈ​വ​ർ​മാ​ർ ഈ ​ഭാ​ഗ​ത്ത് പ്ര​ത്യേ​കം ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം.​ഭാ​ര​മേ​റി​യ ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ പോ​കു​മ്പോ​ൾ വ​ശ​ങ്ങ​ളി​ലേ​ക്ക് അ​മി​ത​മാ​യി ചേ​ർ​ക്കാ​തി​രി​ക്കാ​ൻ ഡ്രൈ​വ​ർ​മാ​ർ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം.

രാ​ത്രി​യാ​ത്ര​ക​ളി​ൽ കാ​ഴ്ച പ​രി​മി​ത​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ചു​രം വ​ഴി ക​യ​റു​ക​യും ഇ​റ​ങ്ങു​ക​യും ചെ​യ്യു​ന്ന എ​ല്ലാ വാ​ഹ​ന​ങ്ങ​ളും ഈ ​ഭാ​ഗ​ത്ത് വേ​ഗ​ത കു​റ​ച്ച്, അ​തീ​വ ശ്ര​ദ്ധ​യോ​ടെ മാ​ത്രം ക​ട​ന്നു​പോ​കേ​ണ്ട​താ​ണെ​ന്നും നി​ര്‍​ദേ​ശി​ച്ചു.

 

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up