x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ത​മം​ഗ​ല​ം നഗരത്തിലെ റോ​ഡിൽ ഗർത്തം


Published: February 28, 2026 06:59 AM IST | Updated: February 28, 2026 06:59 AM IST

കോ​ത​മം​ഗ​ലം: ന​ഗ​ര​ത്തി​ലെ ലി​ങ്ക് റോ​ഡ് ഇ​ടി​ഞ്ഞ് ഗ​ർ​ത്തം രൂ​പ​പ്പെ​ട്ട​ത് അ​പ​ക​ട​ക്കെ​ണി​യാ​കു​ന്നു. എ​എം റോ​ഡി​ൽ​നി​ന്ന് കോ​ൺ​ഗ്ര​സ് ഓ​ഫീസ് വ​ഴി ദേ​ശീ​യ​പാ​ത​യി​ലേ​ക്കെ​ത്തു​ന്ന ലി​ങ്ക് റോ​ഡി​ന്‍റെ അ​വ​സാ​ന ഭാ​ഗ​ത്ത് ക​ലു​ങ്കി​നോ​ടു ചേ​ർ​ന്നാ​ണ് റോ​ഡ് ഇ​ടി​ഞ്ഞി​ട്ടു​ള്ള​ത്.

ക​ലു​ങ്കി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി​യും ത​ക​ർ​ന്നി​ട്ടു​ണ്ട്. ടാ​റിം​ഗി​ന്‍റെ അ​ടി​യി​ൽ മ​ണ്ണി​ടി​ഞ്ഞി​രി​ക്കു​ന്ന​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ അ​രി​കു ചേ​ർ​ത്താ​ൽ കു​ഴി​യി​ലോ തോ​ട്ടി​ലോ പ​തി​ക്കും. റോ​ഡ് ഇ​ടി​ഞ്ഞ് ഒ​രാ​ഴ്‌​ച ക​ഴി​ഞ്ഞി​ട്ടും ഇ​ഷ്ട‌ി​ക വ​ച്ചു മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത​ല്ലാ​തെ അ​പ​ക​ട​ സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല.
വേ​ന​ൽ​ക്കാ​ല​മാ​യ​തി​നാ​ൽ ഒ​ഴു​ക്കു നി​ല​ച്ച തോ​ട്ടി​ൽ മാ​ലി​ന്യം കു​ന്നു​കൂ​ടി​യി​രി​ക്കു​ക​യാ​ണ്. ഇ​വി​ടെ മാ​ലി​ന്യം ത​ള്ളു​ന്ന​ത് ത​ട​യാ​ൻ ന​ഗ​ര​സ​ഭാ​ധി​കൃ​ത​ർ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കാ​ണ​മെ​ന്നും ആ​വ​ശ്യം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

Tags : nattu vishesham Crater on the road Kothamangalam

Recent News

Corehub Up