x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ർ​ക്ക​റ്റ് പാ​ല​ത്തി​ന് ശാ​പ​മോ​ക്ഷം


Published: March 3, 2026 06:08 AM IST | Updated: March 3, 2026 06:08 AM IST

കാ​യം​കു​ളം: സം​സ്ഥാ​ന ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി 6.45 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് നി​ർ​മി​ക്കു​ന്ന മാ​ർ​ക്ക​റ്റ് പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്‌​ഘാ​ട​നം യു. പ്ര​തി​ഭ എംഎ​ൽഎ ​നി​ർ​വ​ഹി​ച്ചു.

ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ സ​ജി​ന സ​ഹീ​ർ അ​ധ്യ​ക്ഷ​യാ​യി. കാ​യം​കു​ളം സ​സ്യമാ​ർ​ക്ക​റ്റി​നെ​യും കാ​യം​കു​ളം-തി​രു​വ​ല്ല റോ​ഡി​നെ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ല​ത്തി​ന് 20 മീ​റ്റ​ർ നീ​ള​മു​ണ്ട്.

ഇ​രു​വ​ശ​ങ്ങ​ളി​ലും ന​ട​പ്പാ​ത​യോ​ട് കൂ​ടി 11 മീ​റ്റ​ർ വീ​തി​യി​ലാ​ണ് പു​തി​യ പാ​ലം​നി​ർ​മി​ക്കു​ന്ന​ത്. നി​ർ​മാ​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി താ​ത്കാ​ലി​ക സ​മാ​ന്ത​ര പാ​ലം നി​ർ​മി​ക്കും.

Tags : nattu vishesham Curse lifted Market Bridge

Recent News

Corehub Up