x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ല​യൂ​രി​ൽ അ​ല​ങ്കാ​ര ലൈ​റ്റു​ക​ൾ കാ​റ്റി​ൽ ത​ക​ർ​ന്നുവീ​ണു; അ​പ​ക​ടം ഒ​ഴി​വാ​യി


Published: July 9, 2026 01:58 AM IST | Updated: July 9, 2026 01:58 AM IST

ചാ​വ​ക്കാ​ട്: പാ​ല​യൂ​ർ മാ​ർ​തോ​മ മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ൽ ത​ർ​പ്പ​ണ​ത്തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യി ഉ​യ​ർ​ത്തി​യ അ​ല​ങ്കാ​ര​ദീ​പ​ക്കാ​ഴ്ച ട​വ​ർ കാ​റ്റി​ൽ നി​ലം​പ​തി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​നു ശേ​ഷ​മാ​ണ് അ​പ​ക​ടം. പ​ള്ളി​ക്കു മു​ൻ​വ​ശ​ത്താ​യി വ​ൻ അ​ല​ങ്കാ​ര ലൈ​റ്റിം​ഗ് സം​വി​ധാ​ന​ത്തി​ന്‍റെ പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ശ​ക്ത​മാ​യ കാ​റ്റി​ൽ ത​ക​ർ​ന്നു​വീ​ണ​ത്. ആ​ർ​ക്കും പ​രി​ക്കി​ല്ല.

ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ആ​ഘോ​ഷി​ക്കു​ന്ന തി​രു​നാ​ളി​ന്‍റെ ദീ​പ​ക്കാ​ഴ്ച സ്വി​ച്ച് ഓ​ൺ വെ​ള്ളി​യാ​ഴ്ച​യാ​ണ്. ഇ​തി​നാ​യി ഇ​രു​മ്പു​തൂ​ണി​ൽ ഉ​യ​ർ​ത്തി​യ വ​ലി​യ ട​വ​റാ​ണ് വീ​ണ​ത്. ട​വ​ർ ഒ​ടി​ഞ്ഞു​വീ​ണ​തോ​ടെ പ​തി​നാ​യി​ര​ക്ക​ണ​ക്കി​നു ബ​ൾ​ബു​ക​ളും ന​ശി​ച്ചു. പ​ള്ളി​യു​ടെ കൊ​ടി​മ​ര​ത്തി​നും ന​ട​ശാ​ല​യു​ടെ മേ​ൽ​ക്കൂ​ര​യ്ക്കും ഭാ​ഗി​ക​മാ​യി കേ​ടു​പ​റ്റി.
ഇ​ട​വ​ക​യി​ലെ യു​എ​ഇ കൂ​ട്ടാ​യ്മ​യാ​ണ് ഈ ​അ​ല​ങ്കാ​ര ലൈ​റ്റിം​ഗ് സം​വി​ധാ​നം ഒ​രു​ക്കു​ന്ന​ത്.

 

Tags : Nattuvisesham District News

Recent News

Corehub Up