x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊ​ളി​ച്ചി​ട്ട സ്കൂ​ൾ മ​തി​ൽ ഇനിയും കെട്ടാനായില്ല


Published: July 9, 2026 02:20 AM IST | Updated: July 9, 2026 02:20 AM IST

ചാ​ല​ക്കു​ടി: സ്‌​കൂ​ൾ മ​തി​ൽ പൊ​ളി​ച്ചി​ട്ട​ത് വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും കെ​ട്ടി ഉ​യ​ർത്താനാ​കാ​തെ അ​ധി​കൃ​ത​ർ വ​ല​യു​ന്നു. ചാ​ല​ക്കു​ടി ഗ​വ. ഗേ​ൾ​സ് ഹൈ​സ്കൂ​ളിന്‍റെ ഒ​രു ഭാ​ഗ​ത്തെ മ​തി​ലാ​ണ് മുന്പ് അ​ധി​കൃ​ത​ർത​ന്നെ പൊ​ളി​ച്ചി​ട്ട​ത്.

സ്കൂ​ൾ മ​തി​ൽ പു​റമ്പോ​ക്കി​ലാ​ണെ​ന്ന പ​രാ​തി​യു​ടെ പേ​രി​ലാ​ണ് വ​ർ​ഷ​ങ്ങ​ൾ​ക്കുമു​ൻ​പ് അ​ധി​കൃ​ത​ർ പൊ​ളി​ച്ച​ത്. വ​ർ​ഷ​ങ്ങ​ളാ​യി സ്കൂ​ളി​ന്‍റെ ഒ​രു ഭാ​ഗം തു​റ​ന്നു കി​ട​ക്കു​ക​യാ​ണ്. പ​ക​ൽ സ​മ​യ​ത്തുപോ​ലും സ്‌​കൂ​ൾ സാ​മൂ​ഹ്യവി​രു​ദ്ധ​രു​ടെ​യും തെ​രു​വു നാ​യ്ക്ക​ളു​ടെ​യും ഭീ​ഷണി​യി​ലാ​ണ്.
-

Tags : Nattuvisesham District News

Recent News

Corehub Up