x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​ന് ദേ​വ​മാ​താ ആശുപത്രി​യു​ടെ ‘ക​ണ്ണാ​ടി' പദ്ധതി


Published: June 8, 2026 10:20 PM IST | Updated: June 8, 2026 10:20 PM IST

കൂ​ത്താ​ട്ടു​കു​ളം: വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​മ​ഗ്ര ആ​രോ​ഗ്യം ഉ​റ​പ്പാ​ക്കാ​ൻ ദേ​വ​മാ​താ ആ​ശു​പ​തി​യു​ടെ ക​ണ്ണാ​ടി പ​ദ്ധ​തി. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ബോ​ധ​വ​ത്ക​ര​ണ​ത്തി​ലൂ​ടെ​യും മ​തി​യാ​യ പ​രി​ച​ര​ണ​ത്തി​ലൂ​ടെ​യും ആ​രോ​ഗ്യം സ​മ്മാ​നി​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​മെ​ന്ന് ആ​ശു​പ​ത്രി അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ർ സി​സ്റ്റ​ർ റോ​സ്മി​ൻ പ​ഴ​യ​ക​രി അ​റി​യി​ച്ചു. ആ​ശു​പ​ത്രി ചൈ​ൽ​ഡ് ഡെ​വ​ല​പ്മെ​ന്‍റി​ന്‍റെ (സി​ഡി​സി) നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​മാ​യി സി​ഡി​സി​യി​ലെ റി​ഹാ​ബി​ലേ​റ്റ​ഷ​ൻ സൈ​ക്കോ​ള​ജി​സ്റ്റ്, സ്പീ​ച്ച് ലാം​ഗ്വേ​ജ് പ​തോ​ള​ജി​സ്റ്റ്, സ്‌​പെ​ഷ​ൽ എ​ഡ്യൂ​ക്കേ​റ്റ​ർ, കൗ​ൺ​സി​ലേ​ഴ്‌​സ് എ​ന്നി​വ​രു​ടെ ടീം ​സ്‌​കൂ​ളു​ക​ളി​ലെ​ത്തി വി​ദ്യാ​ർ​ഥി​ക​ളെ നേ​രി​ൽ കാ​ണും. കു​ട്ടി​ക​ളു​ടെ ഐ​ക്യു, ഇ​ക്യു എ​ന്നി​വ​യു​ടെ സ്‌​ക്രീ​നിം​ഗ് ന​ട​ത്തും. കൗ​ൺ​സ​ലിം​ഗ് ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് കൗ​ൺ​സ​ലിം​ഗ് ക്ര​മീ​ക​ര​ണ​വും ന​ൽ​കും.

വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പം മാ​താ​പി​താ​ക്ക​ൾ​ക്കും ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ ഒ​രു​ക്കും. തു​ട​ർ​ചി​കി​ത്സ​ക​ളോ പ​രി​ശോ​ധ​ന​ക​ളോ ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് ആ​ശു​പ​ത്രി​യി​ലെ പീ​ഡി​യാ​ട്രി​ക്, ന്യൂ​റോ​ള​ജി, സൈ​ക്യാ​ട്രി വി​ഭാ​ഗ​ങ്ങ​ളു​ടെ സേ​വ​ന​വും പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​ണ് ലക്ഷ്യം.

ആ​ദ്യ​ഘ​ട്ട​മാ​യി കൂ​ത്താ​ട്ടു​കു​ളം ന​ഗ​ര​സ​ഭ​യി​ലെ​യും രാ​മ​പു​രം, വെ​ളി​യ​ന്നൂ​ർ, പാ​ല​ക്കു​ഴ, തി​രു​മാ​റാ​ടി, ഇ​ല​ഞ്ഞി എ​ന്നീ പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്തെ​യും സ്‌​കൂ​ളു​ക​ളി​ലാ​ണ് ക​ണ്ണാ​ടി പ​ദ്ധ​തി​യു​ടെ സേ​വ​നം ന​ൽ​കു​ന്ന​ത്. ബോ​ധ​വ​ത്ക​ര​ണ​ത്തി​ലൂ​ടെ​യും ആ​വ​ശ്യ​മെ​ങ്കി​ൽ തെ​റാ​പ്പി​ചി​കി​ത്സ​യി​ലൂ​ടെ​യും കു​ട്ടി​ക​ളു​ടെ വ്യ​ക്തി​ത്വ​വി​കാ​സം ഉ​റ​പ്പാ​ക്കി രാ​ഷ്‌​ട്ര​നി​ർ​മി​തി​യു​ടെ ഭാ​ഗ​മാ​ക്കു​ന്ന​തി​നാ​ണ് ക​ണ്ണാ​ടി എ​ന്ന പേ​ര് ന​ൽ​കി​യി​ട്ടു​ള്ള​ത്.
പ​ദ്ധ​തി​യു​ടെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന സ്‌​കൂ​ളു​ക​ൾ​ക്കും മാ​താ​പി​താ​ക്ക​ൾ​ക്കും ദേ​വ​മാ​താ ആ​ശു​പ​ത്രി​യു​മാ​യി ബ​ന്ധ​പ്പെ​ടാം ഫോ​ൺ: 9656800056, 0485 2468000.

Tags : Nattuvishesham Local News Devamata Hospital health of students

Recent News

Corehub Up