x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ടു​വ ശ​ല്യം എം​എ​ൽ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി


Published: June 8, 2026 11:38 PM IST | Updated: June 8, 2026 11:38 PM IST

വ​ണ്ടി​പ്പെ​രി​യാ​ർ: ക​ടു​വ ശ​ല്യം രൂ​ക്ഷ​മാ​യ അ​ര​ണ​ക്ക​ൽ എ​സ്റ്റേ​റ്റി​ൽ അ​ഡ്വ. സി​റി​യ​ക് എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​വ​ലോ​ക​ന​യോ​ഗം ചേ​ർ​ന്ന് സ്ഥി​തി​ഗ​തി​ക​ളും വി​ല​യി​രു​ത്തി.

ക​ഴി​ഞ്ഞ കു​റെ നാ​ളു​ക​ളാ​യി ക​ടു​വ ഭീ​തി​യി​ലാ​ണ് അ​ര​ണ​ക്ക​ൽ എ​സ്റ്റേ​റ്റി​ലെ തൊ​ഴി​ലാ​ളി​ക​ൾ. ഞാ​യ​റാ​ഴ്ച രാ​വി​ലെ അ​ര​ണ​ക്ക​ൽ സ്വ​ദേ​ശി സൂ​ര്യ​യു​ടെ പ​ശു​വി​നെ ക​ടു​വ ആ​ക്ര​മി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് തൊ​ഴി​ലാ​ളി​ക​ളും മ​റ്റും ചേ​ർ​ന്ന്, പ്ര​ദേ​ശ​ത്ത് പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന വ​ന​പാ​ല​ക സം​ഘ​ത്തെ ത​ട​ഞ്ഞു​വ​ച്ചി​രു​ന്നു. തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ന്തി ഹ​രി​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ച​ർ​ച്ച ന​ട​ത്തി മ​റ്റ് ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കാ​മെ​ന്ന് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്നു.

തു​ട​ർ​ന്ന് എം​എ​ൽ​എ​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, തോ​ട്ടം മാ​നേ​ജ്മെ​ന്‍റ്, ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​വി​ധ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ അ​ര​ണ​ക്ക​ല്ലി​ൽ യോ​ഗം ചേ​ർ​ന്നു.

നി​ല​വി​ലു​ള്ള നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ​കൂ​ടാ​തെ ക​ടു​വ​യു​ടെ സാ​ന്നി​ധ്യ​മു​ള്ള ഇ​ട​ങ്ങ​ളി​ലു​മാ​യി പ​തി​ന​ഞ്ചോ​ളം നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചു.

കൂ​ടാ​തെ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ കോ​ട്ട​യം ഡി​എ​ഫ്ഒ പ്ര​ഫു​ൽ അ​ഗ്ര​വാ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ൻ​ടി​സി​എ ടെ​ക്നി​ക്ക​ൽ യോ​ഗ​വും​കൂ​ടി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. ചൊ​വ്വാ​ഴ്ച​യോ​ടെ ക​ടു​വ​യെ പി​ടി​ക്കാ​ൻ കൂ​ടും സ്ഥാ​പി​ക്കു​ന്ന​തി​ന് തീ​രു​മാ​നി​ച്ചു.
പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ശാ​ന്തി, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ന​ജീ​ബ്, തേ​ക്കി​ൻ​കാ​ട്ടി​ൽ മു​ത്തു​കു​മാ​ർ, വി​വി​ധ രാ​ഷ്‌​ട്രീ​യ പ്ര​തി​നി​ധി​ക​ളാ​യ പി.​എ​ൻ. അ​ബ്ദു​ൾ അ​സീ​സ്, കെ.​പി.​കെ. ഫൈ​സ​ൽ, ബാ​ബു ആ​ന്‍റ​പ്പ​ൻ, എ​രു​മേ​ലി റെ​യ്ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ബി. ​ദി​ലീ​പ്, ഡെ​പ്യൂ​ട്ടി റെ​യ്ഞ്ച് ഓ​ഫീ​സ​ർ അ​ജ​യ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
എം​എ​ൽ​എ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം വൈ​പ്പ​ർ ടീ​മി​നെ സ്ഥ​ല​ത്തെ​ത്തി​ക്കു​മെ​ന്ന് റേ​ഞ്ച് ഓ​ഫീ​സ​ർ ദി​ലീ​പ് അ​റി​യി​ച്ചു.

ഇ​ന്നു രാ​വി​ലെ 11ന് ​പീ​രു​മേ​ട്ടി​ൽ കോ​ട്ട​യം ഡി​എ​ഫ്ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ചേ​രും .

Tags : Nattuvishesham Local News Kaduwa Shalyam ML

Recent News

Corehub Up