x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ​രി റെ​യി​ല്‍​വേ: സ്ഥ​ല​മെ​ടു​പ്പി​നു​ള്ള ത​ട​സം നീ​ക്കും: മു​ഖ്യ​മ​ന്ത്രി


Published: June 8, 2026 11:56 PM IST | Updated: June 8, 2026 11:56 PM IST

തൊ​ടു​പു​ഴ: ശ​ബ​രി റെ​യി​ല്‍ പ​ദ്ധ​തി​ക്ക് സ്ഥ​ല​മെ​ടു​പ്പ് ഓ​ഫീ​സു​ക​ളു​ടെ പ്ര​വ​ര്‍​ത്തനം ആ​രം​ഭി​ക്ക​ണ​മെ​ന്നും സ്ഥ​ല​വി​ല വേ​ഗ​ത്തി​ല്‍ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ശ​ബ​രി റെ​യി​ല്‍​വേ സ്ഥ​ല​മു​ട​ക​ളു​ടെ അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന് നി​വേ​ദ​നം ന​ല്‍​കി.

പ​ദ്ധ​തി​ക്കാ​യി ക​ല്ലി​ട്ട് തി​രി​ച്ച് 28 വ​ര്‍​ഷ​മാ​യി​ട്ടും സ്ഥ​ല​വി​ല ല​ഭ്യ​മാ​ക്കാ​ത്ത​തും ക​ല്ലി​ട്ട സ്ഥ​ല​ത്തി​ന് ബാ​ങ്ക് വാ​യ്പ ല​ഭി​ക്കാ​ത്ത​തും സ്ഥ​ല വി​ല്പ​ന ന​ട​ത്താ​ന്‍ ക​ഴി​യാ​ത്ത​തും ഉ​ട​മ​ക​ള്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​പ്പെ​ടു​ത്തി.

ആ​വ​ശ്യ​മാ​യ ഫ​ണ്ട് അനുവ​ദി​ച്ച് എ​ത്ര​യും വേ​ഗ​ത്തി​ല്‍ ശ​ബ​രി റെ​യി​ല്‍​വേ പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്നും സ്ഥ​ല​മെ​ടു​പ്പി​ന് ത​ട​സ​ങ്ങ​ള്‍ ഇ​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി സ്ഥ​ലം ഉ​ട​മ​ക​ള്‍​ക്ക് ഉ​റ​പ്പ് ന​ല്‍​കി.

Tags : Nattuvishesham Local News Sabari Railway Chief Minister

Recent News

Corehub Up