x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡി​ഡി​ഇ ഓ​ഫീ​സി​ന്‍റെ വാ​തി​ല്‍ പൂ​ട്ടി​യി​ല്ല: ജീ​വ​ന​ക്കാ​ര്‍​ക്ക് താ​ക്കീ​ത്


Published: June 8, 2026 11:54 PM IST | Updated: June 8, 2026 11:54 PM IST

തൊ​ടു​പു​ഴ: ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ ഓ​ഫീ​സി​ന്‍റെ വാ​തി​ല്‍ ഞാ​യ​റാ​ഴ്ച തു​റ​ന്നു​കി​ട​ന്ന സം​ഭ​വ​ത്തി​ല്‍ വീ​ഴ്ച​വ​രു​ത്തി​യ ര​ണ്ടു ജീ​വ​ന​ക്കാ​ര്‍​ക്ക് താ​ക്കീ​ത്. ഓ​ഫീ​സി​ലെ സ്വീ​പ്പ​ര്‍, ഡ്രൈ​വ​ര്‍ എ​ന്നി​വ​രോ​ടാ​ണ് വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട​തി​നു ശേ​ഷം താ​ക്കീ​ത് ന​ല്‍​കി​യ​ത്. സം​ഭ​വ​ത്തി​ല്‍ ജി​ല്ലാ ക​ള​ക്‌​ട​ര്‍ ഡോ. ​ദി​നേ​ശ​ന്‍ ചെ​റു​വാ​ട്ട് ഡി​ഡി​ഇ​യോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു.

തൊ​ടു​പു​ഴ കാ​ഞ്ഞി​ര​മ​റ്റം ജം​ഗ്ഷ​നു സ​മീ​പ​ത്തെ ഓ​ഫീ​സി​ന്‍റെ പ്ര​ധാ​ന വാ​തി​ലി​ല്‍​നി​ന്ന് അ​ല്പം മാ​റി​യു​ള്ള ചെ​റി​യ വാ​തി​ലാ​ണ് ഞാ​യ​റാ​ഴ്ച തു​റ​ന്നു​കി​ട​ക്കു​ന്ന നി​ല​യി​ല്‍ ക​ണ്ട​ത്. ഓ​ഫീ​സ് വ​ള​പ്പി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ വാ​ഹ​ന​വും ലോ​ക്ക് ചെ​യ്യാ​ത്ത നി​ല​യി​ലാ​യി​രു​ന്നു.

വി​വ​ര​മ​റി​ഞ്ഞ് തൊ​ടു​പു​ഴ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വാ​തി​ലി​ന് ഓ​ടാ​മ്പ​ലി​ട്ടി​രു​ന്നു. മോ​ഷ​ണ​ശ്ര​മം ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്ന സം​ശ​യ​ത്തി​ല്‍ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യും പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ഓ​ഫീ​സ് തു​റ​ന്ന​ത്. ഓ​ഫീ​സി​ല്‍​നി​ന്ന് ഒ​ന്നും ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് ഡി​ഡി​ഇ പി.​സി. ഗീ​ത പി​ന്നീ​ട് പ​റ​ഞ്ഞു. എ​ല്ലാ ദി​വ​സ​വും ഓ​ഫീ​സ് പൂ​ട്ടി​യി​റ​ങ്ങു​ന്ന സ്വീ​പ്പ​റോ​ടും ഡ്രൈ​വ​റോ​ടു​മാ​ണ് വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഇ​രു​വ​രും വീ​ഴ്ച മ​ന​സി​ലാ​ക്കി​യ​താ​യും ഓ​ഫീ​സി​ല്‍​നി​ന്ന് ഒ​ന്നും ന​ഷ്ട​മാ​കാ​ത്ത​തി​നാ​ലു​മാ​ണ് ശി​ക്ഷാ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാ​തി​രു​ന്ന​ത്. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ മേ​ലി​ല്‍ ആ​വ​ര്‍​ത്തി​ക്ക​രു​തെ​ന്ന് നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യും ഡി​ഡി​ഇ വ്യ​ക്ത​മാ​ക്കി. നി​രീ​ക്ഷ​ണ​ത്തി​നാ​യി ഓ​ഫീ​സ് പ​രി​സ​ര​ത്ത് സി​സി​ടി​വി സ്ഥാ​പി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

Tags : Nattuvishesham Local News DDE office

Recent News

Corehub Up