വണ്ടിപെരിയാർ: കുമളി ചോറ്റുപാറ മേഖലയിലും വന്യമൃഗ ആക്രമണം. വളർത്തുമൃഗത്തെ കൊന്നു. പ്രാഥമിക പരിശോധനയിൽ പുലിയുടെ ആക്രമണം ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ട്.
ചോറ്റുപാറ മുത്തയ്യൻ കോളനിയിൽ താമസിക്കുന്ന ആനന്ദഭവൻ വീട്ടിൽ ആനന്ദന്റെ ആടിനെ കാണാതായിരുന്നു. ഞായറാഴ്ച രാവിലെ നടത്തിയ അന്വേഷണത്തിലാണ് ആടിനെ ചത്തനിലയിൽ കണ്ടെത്തിയത്.
തുടർന്ന് വനം വകുപ്പിൽ വിവരമറിയിച്ചതനുസരിച്ച് അവരെത്തി പരിശോധിക്കുകയും ആക്രമിച്ച മൃഗം പുലിയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ജനവാസ മേഖലകൂടിയായ ഈ പ്രദേശത്ത് കടന്നിരിക്കുന്ന പുലിയെ പിടികൂടണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags : Nattuvishesham Local News Wild animal attack Chottupara