x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ക​ർ​ന്ന ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം പു​ന​ർ​നി​ർ​മി​ച്ചു

വെബ് ഡെസ്ക്
Published: August 30, 2026 04:22 AM IST | Updated: August 30, 2026 04:22 AM IST

ചൈ​ത​ന്യ സ്വാ​ശ്ര​യ സം​ഘം പു​ന​ർ​നി​ർ​മി​ച്ച ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്ര​ത്തിന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്തം​ഗം ഷീ​ജ രാ​ജു പ്ര​സം​ഗി​ക്കു​ന്നു.

ആ​ല​ക്കോ​ട്: മ​രം വീ​ണ് ത​ക​ർ​ന്നും വ​ർ​ഷ​ങ്ങ​ളാ​യി പൊ​ട്ടി​പ്പൊ​ളി​ഞ്ഞും കി​ട​ന്നി​രു​ന്ന ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം പു​ന​ർ​നി​ർ​മി​ച്ച് സ്വാ​ശ്ര​യ സം​ഘം പ്ര​വ​ർ​ത്ത​ക​ർ. ശ്രേ​യ​സ് ക​ണ്ണൂ​ർ മേ​ഖ​ലാ ക​രു​വ​ഞ്ചാ​ൽ യൂ​ണി​റ്റി​നു കീ​ഴി​ലു​ള്ള കാ​വും​കൂ​ടി ചൈ​ത​ന്യ സ്വാ​ശ്ര​യ സം​ഘം അം​ഗ​ങ്ങ​ളാ​ണ് ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം പു​ന​ർ​നി​ർ​മി​ച്ച് ന​ൽ​കി​യ​ത്.

പു​ന​ർ​നി​ർ​മി​ച്ച കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്തം​ഗം ഷീ​ജ രാ​ജു നി​ർ​വ​ഹി​ച്ചു.​സ്വാ​ശ്ര​യ സം​ഘം പ്ര​സി​ഡ​ന്‍റ് കെ.​എം. അം​ബി​ക അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശ്രേ​യ​സ് സോ​ണ​ൽ മാ​നേ​ജ​ർ സാ​ജ​ൻ വ​ർ​ഗീ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ശ്രേ​യ​സ് ക​രു​വ​ഞ്ചാ​ൽ യൂ​ണി​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് ബാ​ബു വെ​ള്ളാം​ത​ട​ത്തി​ൽ, ട്ര​ഷ​റ​ർ പി.​ടി. വി​ശ്വ​നാ​ഥ​ൻ, സി​ഡി​ഒ​മാ​രാ​യ ശ്യാ​മ​ള മോ​ഹ​ന​ൻ, ഷീ​ന,സി​ന്ധു ,എം.​ജി.​ല​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up