x
ad
Thu, 9 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ നീ​ന്ത​ൽ ചാ​മ്പ്യൻഷി​പ്പ്; ബി​ലീ​വേ​ഴ്സ് സ്കൂ​ളി​ന് കി​രീ​ടം


Published: July 9, 2026 04:25 AM IST | Updated: July 9, 2026 04:25 AM IST

ജി​ല്ലാ​ത​ല ജൂ​ണി​യ​ർ, സ​ബ് ജൂ​ണി​യ​ർ നീ​ന്ത​ൽ മ​ത്സ​ര​ത്തി​ൽ ഓ​വ​റോ​ൾ കി​രീ​ടം നേ​ടി​യ തി​രു​വ​ല്ല ബി​ലീ​വേ​ഴ്സ് റ​സി​ഡ​ൻ​ഷ​ൽ സ്കൂ​ൾ ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​പ്ര​കാ​ശ്

നാ​ലു താ​ര​ങ്ങ​ൾ​ക്ക് അ​ഞ്ച് സ്വ​ർ​ണത്തിള​ക്കം

തി​രു​വ​ല്ല: തി​രു​വ​ല്ല ക്രി​സ്റ്റ​ൽ ബ്ലൂ ​സ്വി​മ്മിം​ഗ് പൂ​ളി​ൽ ന​ട​ന്ന പ​ത്ത​നം​തി​ട്ട ജി​ല്ലാ ഏ​ജ് ഗ്രൂ​പ്പ് അ​ക്വാ​ട്ടി​ക് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ (ജൂ​ണി​യ​ർ, സ​ബ് ജൂ​ണി​യ​ർ വി​ഭാ​ഗം) ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് റ​സി​ഡ​ൻ​ഷ​ൽ സ്കൂ​ൾ കി​രീ​ടം നേ​ടി.

തി​രു​വ​ന​ന്ത​പു​ര​ത്ത് ഡോ. ​ബി.​ആ​ർ. അം​ബേ​ദ്ക​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അ​ക്വാ​ട്ടി​ക് കോം​പ്ല​ക്സി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന സീ​നി​യ​ർ അ​ക്വാ​ട്ടി​ക് ചാ​മ്പ്യ​ൻ​ഷി​പ്പി​നു​ മു​ന്നോ​ടി​യാ​യ ടീം ​സെ​ല​ക്‌ഷ​ൻ ട്ര​യ​ൽ​സാ​യും കൂ​ടി​യാ​യി​രു​ന്നു ജി​ല്ലാ​ത​ല മ​ത്സ​രം. വി​ജ​യി​ക​ളാ​യ കാ​യി​ക​താ​ര​ങ്ങ​ൾ​ക്കും ചാ​മ്പ്യ​ൻ​ഷി​പ്പ് നേ​ടി​യ സ്കൂ​ൾ ടീ​മു​ക​ൾ​ക്കു​മു​ള്ള ട്രോ​ഫി​ക​ളും മെ​ഡ​ലു​ക​ളും പ​ത്ത​നം​തി​ട്ട ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ. ​പ്ര​കാ​ശ് ബാ​ബു​വും ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് റ​സി​ഡ​ൻ​ഷ​ൽ സ്കൂ​ൾ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ലെ​നി സൂ​സ​നും ചേ​ർ​ന്ന് വി​ത​ര​ണം ചെ​യ്തു.
ദി ​ചോ​യ്സ് സ്കൂ​ൾ, തി​രു​വ​ല്ല എം​ജി​എം സ്കൂ​ൾ എ​ന്നി​വ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി.

ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് സ്കൂ​ളി​ലെ ആ​ഡ​ൻ ജോ ​മാ​ത്യു, ലൊ​റെ​യ്‌​ൻ റോ​സ് ജോ​ർ​ജ്, ഗി​സെ​ല്ല മ​രി​യ ജി​മ്മി, എ​ഡ്വി​ൻ റോ​ബി​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത അ​ഞ്ച് ഇ​ന​ങ്ങ​ളി​ലും ഒ​ന്നാം സ്ഥാ​നം നേ​ടി അ​ഞ്ച് സ്വ​ർ​ണ മെ​ഡ​ലു​ക​ളോ​ടെ വ്യ​ക്തി​ഗ​ത ചാ​ന്പ്യ​ൻ​മാ​രു​മാ​യി.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up