x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ന്യ​ജീ​വി​ക​ൾ​ക്കു കു​രി​യാ​ർകു​റ്റി​യി​ൽ കു​ടി​വെ​ള്ള സു​ര​ക്ഷ​യൊ​രു​ക്കി


Published: March 22, 2026 06:26 AM IST | Updated: March 22, 2026 06:26 AM IST

കൊ​ല്ല​ങ്കോ​ട്: ലോ​ക​വ​ന​ദി​ന​ത്തി​ൽ വ​ന്യ​ജീ​വി​ക​ൾ​ക്ക് പ​റ​മ്പി​ക്കു​ളം ക​ടു​വാ സ​ങ്കേ​ത​ത്തി​ലെ ഒ​രു​കൊ​മ്പ​ൻ റേ​ഞ്ച് കു​രി​യാ​ർ​കു​റ്റി​യി​ൽ കു​ടി​വെ​ള്ള സു​ര​ക്ഷ ഒ​രു​ക്കി. കാ​ടി​ന്‍റെ മ​ക്ക​ളോ​ടൊ​പ്പം പ്ര​കൃ​തി സ്നേ​ഹി​ക​ളും. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ നി​തീ​ഷ് കു​മാ​ർ നി​ർ​വ​ഹി​ച്ചു. വ​ന്യ​ജീ​വി​ക​ൾ​ക്ക് കു​ടി​വെ​ള​ള സു​ര​ക്ഷ ഒ​രു​ക്കു​ന്ന​തു​മൂ​ലം മ​നു​ഷ്യ​രാ​ശി​ക്കു​ള്ള കു​ടി​വെ​ള്ള സു​ര​ക്ഷ​യാ​ണ് ഒ​രു​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മ​പ്പെ​ടു​ത്തി.

തു​ട​ർ​ന്ന് ഒ​രു കൊ​മ്പ​ൻ റേ​ഞ്ച് പു​ളി​ക്ക​ൽ സെ​ക്‌ഷ‌‌​ൻ കു​രി​യാ​ർ​കു​റ്റി പു​ഴ​യു​ടെ നീ​ർ​ത്ത​ട​ങ്ങ​ളി​ൽ പ്ര​കൃ​തി സൗ​ഹൃ​ദ ത​ട​യ​ണ​ക​ൾ നി​ർ​മി​ച്ച് വേ​ന​ലി​ൽ വ​ന്യ​ജീ​വി​ക​ൾ​ക്ക് ജ​ല​സ​മൃ​ദ്ധി ഉ​റ​പ്പു​വ​രു​ത്തി.

ബ്ര​ഷ് വു​ഡ് ത​ട​യ​ണ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ദേ​ശീ​യ ഹ​രി​ത​സേ​ന ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ​സ്. ഗു​രു​വാ​യൂ​ര​പ്പ​ൻ, ഇ​ക്കോ ഡെ​വ​ല​പ്മെ​ന്‍റ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി കെ. ​ര​ജീ​ഷ്, ബി​എ​ഫ്ഒ സി. ​നീ​തു വ​ന്യ​ജീ​വി പ്ര​വ​ർ​ത്ത​ക​രാ​യ നാ​രാ​യ​ണ​സ്വാ​മി, എ​സ്. പ്ര​വീ​ൺ, സേ​തു​മാ​ധ​വ​ൻ, ഇ​ഡി​സി അം​ഗ​ങ്ങ​ളാ​യ സു​ഗ​ന്ധി, ദി​നേ​ഷ് , ബാ​ല​മു​രു​ക​ൻ, മു​ത്താ​ൻ, മോ​ഹ​ന​ൻ നേ​തൃ​ത്വം നൽകി.

Tags : nattu vishesham Drinking water security

Recent News

Corehub Up