x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ല്ലാ​ർ​പാ​ടം ടെ​ർ​മി​ന​ൽ ഗേ​റ്റ് ഉ​പ​രോ​ധി​ച്ച ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ


Published: July 4, 2026 05:11 AM IST | Updated: July 4, 2026 05:11 AM IST

വൈ​പ്പി​ൻ: വ​ല്ലാ​ർ​പാ​ടം ഡി​പി വേ​ൾ​ഡ് ക​ണ്ടെ​യ്ന​ർ ടെ​ർ​മി​ന​ൽ ഗേ​റ്റി​ൽ ക​ണ്ടെ​യ്ന​ർ ലോ​റി​യു​മാ​യി ഉ​പ​രോ​ധി​ച്ച ഡ്രൈ​വർ തൃ​ശൂർ പ​ട്ടി​ത്ത​ടം നു​ണ്ണം​പു​ള്ളി ഷാ​ജ​ഹാ​നെ(41)​ മു​ള​വു​കാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ്യാ​ഴാ​ഴ്ച രാ​ത്രി 9.30ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ക​ണ്ടെ​യ്ന​റു​മാ​യി ടെ​ർ​മി​ന​ലി​ലേ​ക്ക് എ​ത്തി​യ​പ്പോ​ൾ ട്വി​സ്റ്റ് ലോ​ക്ക് ത​ക​രാ​റി​ലാ​യ​തി​നാ​ൽ വാ​ഹ​നം അ​ക​ത്തോ​ട്ട് പ്ര​വേ​ശി​ക്കു​ന്ന​ത് സെ​ക്യൂ​രി​റ്റി​ക്കാ​ർ ത​ട​ഞ്ഞു.

ഒ​ടു​വി​ൽ ത​ർ​ക്കം രൂ​ക്ഷ​മാ​യ​തോ​ടെ ഡ്രൈ​വ​ർ ക​ണ്ടെ​യ്ന​ർ വ​ട്ടം വ​ച്ച് മ​റ്റു വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​യ​റാ​ൻ പ​റ്റാ​ത്ത വി​ധം ഗേ​റ്റ് ഉ​പ​രോ​ധി​ക്കു​ക​യാ​യി​രു​ന്നു. ഡി​പി വേ​ൾ​ഡ് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് എ​ത്തി ഷാ​ജ​ഹാ​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up