x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ണ്ണീ​ർ​മു​ക്കം​ ബ​ണ്ടി​ലെ വി​നോ​ദ സ​ഞ്ചാ​ര സാ​ധ്യ​ത പ​ഠ​ന വി​ധേ​യ​മാ​ക്കും: മന്ത്രി മോൻസ്

വെബ് ഡെസ്ക്
Published: September 2, 2026 12:09 AM IST | Updated: September 2, 2026 12:09 AM IST

ത​​ണ്ണീ​​ർ​​മു​​ക്കം ബ​​ണ്ടി​​ലെ മ​​ൺ​​ചി​​റ​​യി​​ൽ കാ​​യ​​ൽ മ​​നോ​​ഹാ​​രി​​ത നു​​ക​​രാ​​നെ​​ത്തി​​യ​​വ​​ർ.

വൈ​​ക്കം: ത​​ണ്ണീ​​ർ​​മു​​ക്കം ബ​​ണ്ടി​ന്‍റെ മ​​ൺ​​ചി​​റ​​ക​​ളി​​ൽ കാ​​യ​​ൽ സൗ​​ന്ദ​​ര്യം നു​​ക​​രാ​​ൻ വി​​നോ​​ദ സ​​ഞ്ചാ​​രി​​ക​​ൾ കൂ​​ടു​​ത​​ലാ​​യി എ​​ത്തു​​ന്ന​​ത് ക​​ണ​​ക്കി​​ലെ​​ടു​​ത്ത് ഇ​​റി​​ഗേ​​ഷ​​ൻ വ​​കു​​പ്പ് ഈ ​​ഭാ​​ഗ​​ത്തെ വി​​നോ​​ദ​സ​​ഞ്ചാ​​ര വി​​ക​​സ​​ന​സാ​​ധ്യ​​ത പ​​ഠി​​ക്കു​​ന്നു.

യാ​​തൊ​​രു ഭൗ​​തി​​ക സാ​​ഹ​​ച​​ര്യ​​വും ഒ​​രു​​ക്കാ​​തി​​രു​​ന്നി​​ട്ടും അ​​വ​​ധി ദി​​വ​​സ​​ങ്ങ​​ളി​​ല​​ട​​ക്കം നൂ​​റു​​ക​​ണ​​ക്കി​​നാ​​ളു​​ക​​ളാ​​ണ് ത​​ണ്ണീ​​ർ​​മു​​ക്കം ബ​​ണ്ടി​​ലെ​​ത്തു​​ന്ന​​ത്. ബ​​ണ്ടി​​ലെ വി​​നോ​​ദ​സ​​ഞ്ചാ​​ര വി​​ക​​സ​​ന​​ത്തി​​ന് പ​​ദ്ധ​​തി ത​​യാ​​റാ​​ക്ക​​ണ​​മെ​​ന്ന് പൊ​​തു​ജ​​ന​​ങ്ങ​​ളും ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളും ഏ​​റെ​​ക്കാ​​ല​​മാ​​യി ആ​​വ​​ശ്യ​​പ്പെ​​ട്ടു വ​​രു​​ന്ന​​തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ഇ​​ക്കാ​​ര്യം ഗൗ​​ര​​വ​​ത്തി​​ൽ ഇ​​റി​​ഗേ​​ഷ​​ൻ വ​​കു​​പ്പ് പ​​രി​​ശോ​​ധി​​ക്കു​​ക​​യാ​​ണെ​​ന്നും ഇ​​ക്കാ​​ര്യം പ​​ഠ​​ന വി​​ധേ​​യ​​മാ​​ക്കി തു​​ട​​ർ​​ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്നും ജ​​ല​വി​​ഭ​​വ മ​​ന്ത്രി മോ​​ൻ​​സ് ജോ​​സ​​ഫ് പ​​റ​​ഞ്ഞു. ഇ​​ന്ന​​ലെ ത​​ണ്ണീ​​ർ​​മു​​ക്കം ബ​​ണ്ട് സ​​ന്ദ​​ർ​​ശി​​ച്ച​​പ്പോ​​ഴാ​​ണ് മ​​ന്ത്രി ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്.

കാ​​യ​​ലി​​ന് കു​​റു​​കെ​​യു​​ള്ള ത​​ണ്ണീ​​ർ​​മു​​ക്കം ബ​​ണ്ടി​​ൽ കാ​​യ​​ൽ കാ​​ഴ്ച ഏ​​റെ അ​​നു​​ഭൂ​​തി പ​​ക​​രു​​ന്ന​​തി​​നാ​​ൽ കു​​ടും​​ബ​​ങ്ങ​​ള​​ട​​ക്കം നി​​ര​​വ​​ധി ആ​​ളു​​ക​​ൾ ദി​​നം​​പ്ര​​തി ഇ​​വി​​ടെ എ​​ത്തു​​ന്നു​​ണ്ട്. വെ​​ച്ചൂ​​ർ പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ അ​​ധി​​കാ​​ര പ​​രി​​ധി​​യി​​ലു​​ള്ള സ്ഥ​​ല​​ത്താ​​ണ് വി​​നോ​​ദ സ​​ഞ്ചാ​​രി​​ക​​ൾ​​ക്ക് ഇ​​ള​​നീ​​രും ഐ​​സ്ക്രീ​​മു​​മൊ​​ക്കെ ന​​ൽ​​കാ​​ൻ വ​​ഴി​​യോ​​ര ക​​ച്ച​​വ​​ട​​ക്കാ​​രു​​ള്ള​​ത്. ഇ​​വി​​ട​​ത്തെ ജൈ​​വ മാ​​ലി​​ന്യ​​ങ്ങ​​ൾ കാ​​യ​​ൽ മ​​ലി​​നീ​​ക​​ര​​ണ​​ത്തി​​നി​​ട​​യാ​​ക്കു​​ന്ന​​തി​​നാ​​ൽ ഇ​​വ ഫ​​ല​​പ്ര​​ദ​​മാ​​യി സം​​സ്ക​​രി​​ക്കു​​ന്ന​​തി​​നു വെ​​ച്ചൂ​​ർ പ​​ഞ്ചാ​​യ​​ത്ത് പ​​ദ്ധ​​തി ത​​യാ​​റാ​​ക്ക​​ണ​​മെ​​ന്ന് നാ​​ട്ടു​​കാ​​ർ നി​​ര​​ന്ത​​രം ആ​​വ​​ശ്യ​​പ്പെ​​ട്ടു വ​​രി​​ക​​യാ​​ണ്.

Tags : Nattuvishesham Districtnews Deepikanews Tourism

Recent News

Corehub Up