അതിരമ്പുഴ ഫൊറോനാ പള്ളിയിൽ നടത്തിയ ജപമാല പ്രദക്ഷിണം
അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ എട്ടു നോമ്പാചരണത്തോടനുബന്ധിച്ച് നടത്തുന്ന ജപമാല പ്രദക്ഷിണം ഭക്തിസാന്ദ്രം. എട്ടുവരെ എല്ലാ ദിവസവും വൈകുന്നേരം അഞ്ചിന് മധ്യസ്ഥ പ്രാർഥനയും വിശുദ്ധ കുർബാനയും നടക്കും. തുടർന്ന് 6.30നാണ് ജപമാല പ്രദക്ഷിണം. എട്ടുനോമ്പാചരണത്തോടനുബന്ധിച്ച് വലിയപള്ളിയും പരിസരവും വർണദീപങ്ങളാൽ അലംകൃതമായി. ഓരോ ദിവസവും റോസറി പാർക്ക്, ജോൺ പോൾ രണ്ടാമൻ നഗർ എന്നിങ്ങനെ വ്യത്യസ്ത സ്ഥലങ്ങളിലൂടെയാണ് പ്രദക്ഷിണം. ഇന്നലെ വലിയ പള്ളി ചുറ്റിയായിരുന്നു പ്രദക്ഷിണം.
കൈയ്യിൽ വിളക്കുകളേന്തി നൂറുകണക്കിന് വിശ്വാസികളാണ് പ്രദക്ഷിണത്തിൽ പങ്കെടുക്കുന്നത്. ദിവസവും നേർച്ചവിതരണവും ക്രമീകരിച്ചിട്ടുണ്ട്.
വികാരി ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ്, ആത്മീയ പിതാവ് ഫാ. ഏബ്രഹാം കാടാത്തുകളം, അസി. വികാരിമാരായ ഫാ. വിപിൻ കട്ടത്തറ, ഫാ. മാർട്ടിൻ നീളപറമ്പിൽ, ഫാ. ടോണി മണക്കുന്നേൽ എന്നിവർ നേതൃത്വം നൽകുന്നു.
Tags : Nattuvishesham Districtnews Deepikanews Rosary Procession a