x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ട​വെ​ച്ചൂ​ർ പ​ള്ളി​യി​ൽ തി​രു​നാ​ളി​ന് കൊ​ടി​യേ​റി

വെബ് ഡെസ്ക്
Published: September 2, 2026 12:15 AM IST | Updated: September 2, 2026 12:15 AM IST

വി​​കാ​​രി ഫാ.​ ​ജോ​​ഷി ക​​ള​​പ്പ​​റ​​മ്പ​​ത്ത് കൊ​​ടി​​യേ​​റ്റു​​ന്നു.

വെ​ച്ചൂ​​ർ: കു​​ട​​വെ​​ച്ചൂ​​ർ സെ​ന്‍റ് മേ​​രീ​​സ് പ​​ള്ളി​​യി​​ൽ പ​​രി​​ശു​​ദ്ധ ക​​ന്യാ​​മ​​റി​​യ​​ത്തി​​ന്‍റെ പി​​റ​​വി​​ത്തി​​രു​​നാ​​ളി​​ന് കൊ​​ടി​​യേ​​റി.

ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം 6.30 ഓ​​ടെ വി​​കാ​​രി ഫാ.​ ​ജോ​​ഷി ക​​ള​​പ്പ​​റ​​മ്പ​​ത്തി​​ന്‍റെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ലാ​​ണ് തി​​രു​​നാ​​ളി​​ന് കൊ​​ടി​​യേ​​റ്റി​​യ​​ത്. സ​​ഹ​​വി​​കാ​​രി ഫാ. ​​ജി​​ബി​​ൻ​ ഷാ​​ജി, ഫാ. ​​ജോ​​സ് പാ​​ല​​ത്തി​​ങ്ക​​ൽ, ഫാ.​ ​അ​​ല​​ക്സ് കാ​​ട്ടേ​​ഴ​​ത്ത്, ഫാ. ​​സ​​ഖ​​റി​​യാ​​സ് നെ​​ല്ലി​​ക്കു​​ന്ന​​ത്ത്, ഫാ.​ ​പോ​​ൾ കാ​​ഞ്ഞി​​ര​​ക്കാ​​ട്ടു​​ക​​രി, ഫാ. ​​വ​​ർ​​ഗീ​​സ് ഇ​​ട​​ത്തി​​ച്ചി​​റ, ഫാ.​ ​ക്രി​​സ്റ്റി മ​​ഠ​​ത്തി​​ൽ, ഫാ. ​​സു​​ഭാ​​ഷ് തു​​ട​​ങ്ങി​​യ​​വ​​ർ സ​​ഹ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ച്ചു.

തി​​രു​​നാ​​ൾ ര​​ണ്ടാം ദി​​ന​​മാ​​യ ഇ​​ന്ന് രാ​​വി​​ലെ 6.30നും 10​​നും വൈ​​കു​​ന്നേ​​രം 5.30നും ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. മൂ​​ന്നി​​ന് രാ​​വി​​ലെ 5.30നും 10​​നും വൈ​​കു​​ന്നേ​​രം 5.30നും ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. നാ​​ലി​​ന് രാ​​വി​​ലെ അ​​ഞ്ചി​​നും ആ​​റി​​നും വി​ശു​ദ്ധ കു​ർ​ബാ​ന. വൈ​​കു​​ന്നേ​​രം നാ​​ലി​​ന് പൊ​​തു ആ​​രാ​​ധ​​ന. 5.30ന് ​​ദി​​വ്യ​​കാ​​രു​​ണ്യ പ്ര​​ദ​​ക്ഷി​​ണം. അ​​ഞ്ചി​​ന് രാ​​വി​​ലെ ആ​​റി​​ന് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, ഏ​​ഴി​​ന് ലൈ​​ത്തോ​​ര​​ൻ​​മാ​​രു​​ടെ വാ​​ഴ്ച. 10നും ​​വൈ​​കു​​ന്നേ​​രം 5.30 നും ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. ആ​​റി​​ന് രാ​​വി​​ലെ 5.30, 7.30, 10, ​ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​നും വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് പ്ര​​സു​​ദേ​​ന്തി വാ​​ഴ്ച, വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. രാ​ത്രി ഏ​​ഴി​​ന് വ​​യ​​ലി​​ൻ ഫ്യൂ​​ഷ​​ൻ. ഏ​​ഴി​​ന് രാ​​വി​​ലെ 5.30 നും ​​ഏ​​ഴി​​നും എ​​ട്ടി​​നും 10നും ​ ​ഉ​​ച്ച​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​നും വി​​ശു​​ദ്ധ കു​​ർ​​ബാ​​ന.

വൈ​​കു​​ന്നേ​​രം 4.30ന് ​​അം​​ബി​​കാ​​മാ​​ർ​​ക്ക​​റ്റ് ക​​പ്പേ​​ള​​യി​​ൽ രൂ​​പം വെ​​ഞ്ച​​രി​​പ്പ്, പ​​ള്ളി​​യി​​ലേ​​ക്ക് പ്ര​​ദ​​ക്ഷി​​ണം. 5.30ന് ​​വേ​​സ്പ​​ര തു​​ട​​ർ​​ന്ന് പ്ര​​ദ​​ക്ഷി​​ണം. പ്ര​ധാ​ന​തി​​രു​​നാ​​ൾ ദി​​ന​​മാ​​യ എ​​ട്ടി​​ന് രാ​​വി​​ലെ അ​​ഞ്ചി​​നും ആ​റി​നും ഏ​ഴി​നും എ​ട്ടി​നും 10നും ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നും മൂ​ന്നി​നും വി​ശു​ദ്ധ കു​ർ​ബാ​ന. തു​​ട​​ർ​​ന്ന് തി​​രു​​നാ​​ൾ പ്ര​​ദ​​ക്ഷി​​ണം. 15ന് ​എ​​ട്ടാ​​മി​​ടം തി​​രു​​നാ​​ളോ​​ടെ തി​​രു​​നാ​​ൾ ആ​​ഘോ​​ഷ​​ത്തി​​ന് സ​​മാ​​പ​​ന​​മാ​​കും.

കൈ​​ക്കാ​​ര​​ന്മാ​​രാ​​യ ബി​​ജു മി​​ത്രം​​പ​​ള്ളി, സേ​​വ്യ​​ർ​​മ​​ല​​യി​​ൽ, പ്ര​​സു​​ദേ​​ന്തി അ​​ഗ​​സ്റ്റി​​ൻ​ ജോ​​ർ​​ജ് വൈ​​ല​​പ്പ​​ള്ളി​​ക്ക​​രി, വൈ​​സ് ചെ​​യ​​ർ​​മാ​​ൻ ജി​​യോ ബി. ​​ഭ​​ഗ​​വ​​തി​​ക്ക​​ൽ, പ​​ബ്ലി​​സി​​റ്റി ക​​ൺ​​വീ​​ന​​ർ ഉ​​മ്മ​​ച്ച​​ൻ കു​​ന്ന​​ത്തു​​ക​​ള​​ത്തി​​ൽ, പ​​ബ്ലി​​സി​​റ്റി ജോ​​യി​​ന്‍റ് ക​​ൺ​​വീ​​ന​​ർ ജി​​ത്തു പാ​​റ​​യി​​ൽ തു​​ട​​ങ്ങി​​യ​​വ​​ർ തി​രു​നാ​ൾ ന​ട​ത്തി​പ്പു​ക​ൾ​ക്ക് നേ​​തൃ​​ത്വം ന​​ൽ​​കും.

Tags : Nattuvishesham Districtnews Deepikanews Kudavechoor Church.

Recent News

Corehub Up