x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൂ​ട്ടി​ക്ക​ലി​ൽ ല​ഹ​രി മാ​ഫി​യ​യു​ടെ അ​ഴി​ഞ്ഞാ​ട്ടം; പോ​ലീ​സ് നോ​ക്കു​കു​ത്തി


Published: June 23, 2026 10:01 PM IST | Updated: June 23, 2026 10:01 PM IST

കൂ​ട്ടി​ക്ക​ൽ: സം​സ്ഥാ​ന​ത്താ​കെ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ പ​രി​ശോ​ധ​ന​ക​ൾ ശ​ക്ത​മാ​യി തു​ട​രു​മ്പോ​ഴും കൂ​ട്ടി​ക്ക​ലി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ല​ഹ​രി മാ​ഫി​യ​യു​ടെ അ​ഴി​ഞ്ഞാ​ട്ടം. പ്ര​വ​ർ​ത്ത​നം നി​ല​ച്ച പ​ഴ​യ പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റും ടൗ​ണും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ല​ഹ​രി​സം​ഘ​ങ്ങ​ൾ ത​മ്പ​ടി​ക്കു​ന്ന​ത്. മേ​ഖ​ല​യി​ൽ അ​ക്ര​മ​ങ്ങ​ളും അ​ടി​പി​ടി​യും വ​ർ​ധി​ക്കു​മ്പോ​ഴും അ​ധി​കാ​രി​ക​ൾ കാ​ഴ്ച​ക്കാ​രാ​കു​ന്നു​വെ​ന്നാ​ണു നാ​ട്ടു​കാ​രു​ടെ പ​രാ​തി.

ഇ​ന്ന​ലെ രാ​ത്രി​യി​ൽ പ​ഴ​യ പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റ് ഭാ​ഗ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഓ​ട്ടോ​റി​ക്ഷ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ അ​ഗ്നി​ക്കി​ര​യാ​ക്കി. വാ​ഹ​നം പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു. കൂ​ട്ടി​ക്ക​ൽ ക​രി​പ്പാ​യി​ൽ റ​സാ​ഖി​ന്‍റെ (ബാ​ബു) ഓ​ട്ടോ​യാ​ണ് ക​ത്തി​യ​ത്. സം​ഭ​വ​ത്തി​ന് പി​ന്നി​ൽ ല​ഹ​രി മാ​ഫി​യ​യാ​ണെ​ന്ന ആ​ക്ഷേ​പം ഉ​യ​രു​ന്നു​ണ്ട്.

ബാ​ബു​വി​ന്‍റെ മ​ക​ൻ ഇ​ബ്രാ​ഹിം ക​ഴി​ഞ്ഞ ദി​വ​സം വീ​ടി​നു​ള്ളി​ൽ ഗ്യാ​സ് സി​ലി​ണ്ട​ർ തു​റ​ന്നു​വ​ച്ച് ആ​ത്മ​ഹ​ത്യാ​ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു. തു​ട​ർ​ന്ന് മു​ണ്ട​ക്ക​യം പോ​ലീ​സും കാ​ഞ്ഞി​ര​പ്പ​ള്ളി ഫ​യ​ർ​ഫോ​ഴ്സു​മെ​ത്തി ഏ​റെ​നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് യു​വാ​വി​നെ കീ​ഴ്പ്പെ​ടു​ത്തി​യ​ത്. മു​ണ്ട​ക്ക​യം പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന വ​ഴി ചെ​ളി​ക്കു​ഴി​ക്ക് സ​മീ​പ​ത്ത് വ​ച്ച് യു​വാ​വ് ജീ​പ്പി​ൽ നി​ന്നു ചാ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചി​രു​ന്നു. ല​ഹ​രി​ക്ക് അ​ടി​മ​യാ​യ ഇ​ബ്രാ​ഹിം പ്ര​ദേ​ശ​ത്ത് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ തു​ട​ർ​ച്ച​യാ​യി പ​രാ​തി ഉ​ന്ന​യി​ച്ചി​രു​ന്നു. ഇ​യാ​ൾ ത​ന്നെ​യാ​ണോ പി​താ​വി​ന്‍റെ വാ​ഹ​നം ക​ത്തി​ച്ച​തെ​ന്ന സം​ശ​യ​വും നാ​ട്ടു​കാ​ർ പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്.

അ​തേ​സ​മ​യം, മ​ണി​ക്കൂ​റു​ക​ളോ​ളം ഭീ​തി​വി​ത​ച്ച യു​വാ​വി​നെ​തി​രേ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ൻ പോ​ലീ​സ് ത​യാ​റാ​യി​ല്ല. കേ​സ് പോ​ലും ര​ജി​സ്റ്റ​ർ ചെ​യ്തി​ല്ലെ​ന്നും അ​താ​ണ് മേ​ഖ​ല​യി​ൽ വീ​ണ്ടും അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റാ​ൻ കാ​ര​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.

കൂ​ട്ടി​ക്ക​ലി​ലും പ​രി​സ​ര​ങ്ങ​ളി​ലും രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പു​റ​ത്തി​റ​ങ്ങാ​ൻ പോ​ലും ക​ഴി​യാ​ത്ത രീ​തി​യി​ൽ ല​ഹ​രി​സം​ഘ​ങ്ങ​ൾ അ​ഴി​ഞ്ഞാ​ടു​ന്നു​വെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. കു​ട്ടി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചും ല​ഹ​രി സം​ഘ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടോ എ​ന്ന സം​ശ​യ​വും പ​ല​രും പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്. പ്ര​വ​ർ​ത്ത​നം നി​ല​ച്ച കൂ​ട്ടി​ക്ക​ലി​ലെ പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റ് വീ​ണ്ടും തു​റ​ക്ക​ണ​മെ​ന്നും രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പോ​ലീ​സ്, എ​ക്സൈ​സ് വി​ഭാ​ഗ​ങ്ങ​ളു​ടെ ക​ർ​ശ​ന നി​രീ​ക്ഷ​ണം മേ​ഖ​ല​യി​ൽ ശ​ക്ത​മാ​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : nabs them Nattuvishesham District news

Recent News

Corehub Up