വണ്ടൂർ: ഡിവൈഎഫ്ഐയുടെ 16-ാമത് ജില്ലാ സമ്മേളനം ജൂലൈ ഏഴ്, എട്ട് തീയതികളിൽ പോരൂരിൽ ടികെഎം ഓഡിറ്റോറിയത്തിൽ നടക്കും. സമ്മേളന നടത്തിപ്പിനായി 501 അംഗ സംഘാടക സമിതി രൂപീകരിച്ചു.
പോരൂർ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന യോഗം സിപിഎം ജില്ലാസെക്രട്ടറി വി.പി. അനിൽ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പി. ഷെബീർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ. ശ്യാംപ്രസാദ്, മുൻ ജില്ലാ സെക്രട്ടറി കെ.പി. അനിൽ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ബി. മുഹമ്മദ് റസാഖ്, ഏരിയാ സെക്രട്ടറി എം.ടി. അഹമ്മദ്, പി. മുനീർ, സംസ്ഥാന കമ്മിറ്റി അംഗമായ കെ.പി. അനീഷ് തുടങ്ങിയവർ പ്രസംഗിച്ചു.
സമ്മേളനത്തിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി മൂന്ന് ട്രാൻസ് ജെൻഡർമാരടക്കം 309 പ്രതിനിധികൾ പങ്കെടുക്കും. സമ്മേളനത്തിന്റെ ഭാഗമായി വണ്ടൂർ ഏരിയയിലെ വിവിധ മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ ഫുട്ബോൾ ടൂർണമെന്റ്, ക്രിക്കറ്റ് ടൂർണമെന്റ്, മെഡിക്കൽ ക്യാന്പ്, ബാഡ്മിന്റണ്‍ ടൂർണമെന്റ്, മെഗാ രക്തദാന ക്യാന്പ്, സെമിനാറുകൾ യൂണിറ്റ് തലത്തിൽ മതനിരപേക്ഷ സംഗമം എന്നിവ നടക്കും.