x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ട​തി​രി​ഞ്ഞി കോ​ള്‍​പ്പാ​ട​ത്ത് ഇ​ത്ത​വ​ണ പ​മ്പിം​ഗ് നേ​ര​ത്തേ

വെബ് ഡെസ്ക്
Published: August 21, 2026 01:22 AM IST | Updated: August 21, 2026 01:22 AM IST

യോ​ഗ​ത്തി​ല്‍ അ​ഡ്വ. തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍ എം​എ​ല്‍​എ പ്ര​സം​ഗി​ക്കു​ന്നു.

ഇ​രി​ങ്ങാ​ല​ക്കു​ട: എ​ട​തി​രി​ഞ്ഞി കോ​ള്‍​പ്പാ​ടം ഗ്രൂ​പ്പ് ഫാ​ര്‍​മിം​ഗ് സൊ​സൈ​റ്റി പാ​ട​ശേ​ഖ​ര​ത്തി​ല്‍ ഈ ​വ​ര്‍​ഷം പ​മ്പിം​ഗ് നേ​ര​ത്തേ ന​ട​ത്താ​ന്‍ തീ​രു​മാ​നം. കാ​ര്‍​ഷി​ക ക​ല​ണ്ട​ര്‍ പ്ര​കാ​രം ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ കൃ​ഷി​യി​റ​ക്കാ​ന്‍ ഉ​ള്‍​പ്പെ​ട്ടി​രു​ന്ന എ​ട​തി​രി​ഞ്ഞി കോ​ള്‍​പ്പാ​ടം ഗ്രൂ​പ്പ് ഫാ​ര്‍​മിം​ഗ് സൊ​സൈ​റ്റി​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം ഒ​ന്നാം ഘ​ട്ട​ത്തി​ലേ​ക്കു മാ​റ്റാ​ന്‍ അ​ഡ്വ. തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍ എം​എ​ല്‍​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ​യും പാ​ട​ശേ​ഖ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ളു​ടെ​യും കൃ​ഷി​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗ​ത്തി​ല്‍ തീ​രു​മാ​നി​ച്ചു.

ഇ​ക്കാ​ര്യം കോ​ള്‍ ഉ​പ​ദേ​ശ​ക​സ​മി​തി​യെ അ​റി​യി​ച്ച് അ​വ​രു​ടെ അ​നു​മ​തി​യോ​ടെ ന​ട​പ്പാ​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. നേ​ര​ത്തേ ഒ​ക്ടോ​ബ​ര്‍ ഒ​ന്നു​മു​ത​ലാ​ണ് എ​ട​തി​രി​ഞ്ഞി കോ​ള്‍​പ്പാ​ട​ത്ത് പ​മ്പിം​ഗ് ന​ട​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ സ​മീ​പ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ​ല്ലാം സെ​പ്റ്റം​ബ​ര്‍ ആ​ദ്യം പ​മ്പിം​ഗ് പൂ​ര്‍​ത്തി​യാ​ക്കി ഒ​ക്ടോ​ബ​റി​ല്‍ കൃ​ഷി​യി​റ​ക്കു​ന്ന​തി​നാ​ലാ​ണ് ഈ ​വ​ര്‍​ഷം മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ ഒ​ന്നു​മു​ത​ല്‍ 15 വ​രെ പ​മ്പിം​ഗ് ന​ട​ത്താ​ന്‍ പാ​ട​ശേ​ഖ​ര​ത്തി​ന് അ​നു​മ​തി ന​ല്‍​കി​യ​ത്. ക​ല്ല​ന്ത​റ ചീ​പ്പി​ല്‍ വെ​ള്ളം നി​റ​യു​മ്പോ​ള്‍ തു​റ​ക്കാ​നും അ​ട​യ്ക്കാ​നും തീ​രു​മാ​നി​ക്കു​ന്ന​തി​നാ​യി ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​ന്‍, കാ​റ​ളം, പ​ടി​യൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ര്‍, കൃ​ഷി ഓ​ഫീ​സ​ര്‍​മാ​ര്‍, പാ​ട​ശേ​ഖ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍ എ​ന്നി​വ​ര​ട​ങ്ങി​യ ക​മ്മി​റ്റി​യെ രൂ​പ​വ​ത്ക​രി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​പി. ക​ണ്ണ​ന്‍, കെ.​കെ. ശി​വ​ന്‍​കു​ട്ടി, എം​പി​യു​ടെ പ്ര​തി​നി​ധി കൃ​പേ​ഷ് ചെ​മ്മ​ണ്ട, ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ വി.​സി. വ​ര്‍​ഗീ​സ്, മി​നി ജോ​സ​ഫ്, എം.​കെ. സ്മി​ത, ഫാ​ജി​ത റ​ഹ്മാ​ന്‍, സി.​എം. റു​ബീ​ന, അ​ന​ഘ വി. ​ഗോ​പാ​ല്‍, വി​വി​ധ പാ​ട​ശേ​ഖ​ര സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Kole Fields NattuVishasham DistrictNews

Recent News

Corehub Up