ഡിസിസി നേതൃത്വത്തിൽ ചിറ്റാറിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യുന്നു.
അന്തിമ വിജ്ഞാപനത്തിൽ ജനവാസമേഖലകളെ ഒഴിവാക്കണം: എംപി
ചിറ്റാർ: പരിസ്ഥിതി ലോല മേഖലയുടെ അന്തിമ വിജ്ഞാപനം ജനവാസ പ്രദേശങ്ങളെ നിർബന്ധമായും ഒഴിവാക്കി വേണമെന്ന് കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം ആന്റോ ആന്റണി എംപി. പരിസ്ഥിതിലോല മേഖലയിൽ നിന്നും ജനവാസ പ്രദേശങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറ്റാറിൽ സംഘടിപ്പിച്ച പ്രകടനവും പ്രതിഷേധ കൂട്ടായ്മയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജനവാസ പ്രദേശങ്ങളെ പരിസ്ഥിതിലോല മേഖലയിൽ നിന്ന് ഒഴിവാക്കുവാൻ സംസ്ഥാന സർക്കാർ സാദ്ധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ജനങ്ങളുടെ ആശങ്കയും ബുദ്ധിമുട്ടും കേന്ദ്ര സർക്കാരിൽ ശക്തമായി ഉന്നയിച്ചിട്ടുണ്ടെന്നും, കൂടുതൽ ശക്തമായ തുടർനടപടികൾ ഉണ്ടാകുമെന്നും ആന്റോ ആന്റണി പറഞ്ഞു.
ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. കെപിസിസി ജനറൽ സെക്രട്ടറി എൻ. ഷൈലജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, ഡിസിസി ഭാരവാഹികളായ സാമുവൽ കിഴക്കുപുറം, ഹരികുമാർ പൂതങ്കര, ടി. കെ. സാജു, എ. സുരേഷ് കുമാർ, അനിൽ തോമസ്, റോയിച്ചൻ എഴിക്കകത്ത്, വി. എ. അഹമ്മദ് ഷാ, ചിറ്റാർ മണ്ഡലം പ്രസിഡന്റ് സജി കക്കാട്ടുകുഴി, ആർ. ദേവകുമാർ, സിബി താഴത്തില്ലത്ത്, രതീഷ് കെ. നായർ, ജോയിക്കുട്ടി ചേടിയത്ത്, ജി. എസ്. സന്തോഷ് കുമാർ, റോയി കൊല്ലമുള, നേതാക്കളായ ഏബ്രഹാം മാത്യു പനച്ചിമൂട്ടിൽ, എസ്. സന്തോഷ് കുമാർ, എലിസബത്ത് അബു, സുനിൽ എസ്. ലാൽ, പ്രവീൺ പ്ലാവിളയിൽ, ജി. രഘുനാഥ്, ഡി. എൻ. ത്രിദീപ്, വി. ടി. അജോമോൻ, ജെറി മാത്യു സാം, ബിജു ഫിലിപ്പ്, പ്രവീൺ, എം. വി. അമ്പിളി, ടി. എച്ച്. സിറാജുദീൻ, എ. ബഷീർ, ബഷീർ വെള്ളത്തറ, സണ്ണി ചള്ളയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
Tags : District News Nattuvishesham Eco-sensitive zone Congress protests