x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​ം: പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര വി​ശേ​ഷാ​ൽ ഗ്രാ​മ​സ​ഭ​യി​ൽ പ്ര​തി​ഷേ​ധ​മി​ര​മ്പി

വെബ് ഡെസ്ക്
Published: September 4, 2026 10:36 PM IST | Updated: September 4, 2026 10:36 PM IST

വി​ശോ​ഷാ​ൽ ഗ്രാ​മ​സ​ഭ​യി​ൽ എം.​ജെ. സെ​ബാ​സ്റ്റ്യ​ൻ എം​എ​ൽ​എ പ്ര​സം​ഗി​ക്കു​ന്നു.

പൂ​ഞ്ഞാ​ർ: കേ​ന്ദ്ര പ​രി​സ്ഥി​തി വ​നം, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ വി​ജ്ഞാ​പ​ന പ്ര​കാ​രം പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര വി​ല്ലേ​ജി​നെ പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നെ​തി​രേ പ്ര​മേ​യം പാ​സാ​ക്കു​ന്ന​തി​നു​ള്ള വി​ശേ​ഷാ​ൽ ഗ്രാ​മ​സ​ഭ​യി​ൽ പ്ര​തി​ഷേ​ധ മി​ര​മ്പി. പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്ത് പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് മി​ന​ർ​വ മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​ജെ. സെ​ബാ​സ്റ്റ്യ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. ഒ​രു സെ​ന്‍റ് വ​സ്‌​തു പോ​ലും വ​ന​സ്ഥ​ലം ഇ​ല്ലാ​ത്ത പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര വി​ല്ലേ​ജി​നെ പൂ​ർ​ണ​മാ​യും ക​ര​ട് ലി​സ്റ്റി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​ണം. ഇ​തി​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​രി​നും കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​നും ആ​ക്ഷേ​പം സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ഉ​ള്ള പ്ര​മേ​യം ഗ്രാ​മ​സ​ഭ ഒ​ന്നാ​കെ പ​സാ​ക്കി.

പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ൽ​കു​മാ​ർ മ​ഞ്ഞ​പ്ലാ​ക്ക​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ മെം​ബ​ർ​മാ​രാ​യ റോ​ജി തോ​മ​സ്, ക്ലി​ന്‍റ് അ​രീ​പ്ലാ​ക്ക​ൽ, ബീ​ന മ​ധു​മോ​ൻ, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ടെ​സി ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളും നൂ​റു​ക​ണ​ക്കി​ന് ക​ർ​ഷ​ക​രും രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക നേ​താ​ക്ക​ളും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു .

 

Tags : Nattuvishesham Districtnews Deepikanews Grama Sabha

Recent News

Corehub Up