എരുമേലി: സ്റ്റോപ്പിൽ യാത്രക്കാരൻ ഇറങ്ങുന്നതിനിടെ കെഎസ്ആർടിസിബസ് മുന്നോട്ടെടുത്തത് അപകടമായി. ബസിന്റെ വാതിലിൽ നിന്ന് തെറിച്ചു വീണ യാത്രക്കാരന്റെ കാൽപാദത്തിലൂടെ ടയർ കയറിയിറങ്ങി. അപകടത്തിൽ പരിക്കേറ്റ യാത്രക്കാരൻ മുക്കൂട്ടുതറ സ്വദേശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 7.30ാടെ എരുമേലി ടൗൺ റോഡിൽ സെന്റ് തോമസ് സ്കൂൾ പടിക്കലെ ബസ് സ്റ്റോപ്പിലാണ് അപകടം.