x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ഴ​യ​പ​ള്ളി​യി​ൽ ഭ​ക്ത​ജ​ന​ത്തി​ര​ക്കേ​റി

വെബ് ഡെസ്ക്
Published: September 4, 2026 10:50 PM IST | Updated: September 4, 2026 10:50 PM IST

കാ​ഞ്ഞി​ര​പ്പ​ള്ളി: സീ​റോ മ​ല​ബാ​ർ മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഴ​യ​പ​ള്ളി​യി​ൽ എ​ട്ടു​നോ​മ്പാ​ച​ര​ണ​ത്തി​നും പ​രി​ശു​ദ്ധ മാ​താ​വി​ന്‍റെ പി​റ​വി​ത്തി​രു​നാ​ളി​നും പ​ങ്കെ​ടു​ക്കാ​ൻ വി​ശ്വാ​സി​ക​ളു​ടെ തി​ര​ക്ക്.

കി​ഴ​ക്ക​ന്‍ പ്ര​ദേ​ശ​ത്തെ പു​രാ​ത​ന മ​രി​യ​ന്‍ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​ണ് പ​ഴ​യ​പ​ള്ളി. നാ​ടി​ന്‍റെ നാ​നാ​ഭാ​ഗ​ത്തു നി​ന്നും ആ​യി​ര​ക്ക​ണ​ക്കി​നു വി​ശ്വാ​സി​ക​ളാ​ണ് തി​രു​ക്ക​ർ​മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​നും നേ​ർ​ച്ച കാ​ഴ്ച​ക​ൾ അ​ർ​പ്പി​ക്കാ​നും അ​ക്ക​ര​യ​മ്മ​യു​ടെ സ​വി​ധ​ത്തി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന​ത്. രാ​വി​ലെ 10 മു​ത​ൽ വി​ത​ര​ണം ചെ​യ്യു​ന്ന നേ​ർ​ച്ച​ക്ക​ഞ്ഞി ക​ഴി​ക്കാ​നും നാ​നാ​ജാ​തി മ​ത​സ്ഥ​ർ എ​ത്തു​ന്നു​ണ്ട്. എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം 6.15ന് ​ന​ട​ക്കു​ന്ന ജ​പ​മാ​ല പ്ര​ദ​ക്ഷി​ണ​ത്തി​ലും നി​ര​വ​ധി വി​ശ്വാ​സി​ക​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്.

ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പൊ​ൻ​കു​ന്നം, കു​ന്നും​ഭാ​ഗം ഇ​ട​വ​ക​ളി​ൽ നി​ന്നു​ള്ള ജ​പ​മാ​ല റാ​ലി​യും നാ​ളെ രാ​വി​ലെ 11.30ന് ​മി​ഷ​ൻ ലീ​ഗി​ന്‍റെ മ​രി​യ​ൻ തീ​ർ​ഥാ​ട​ന​വും പ​ഴ​യ​പ​ള്ളി​യി​ലേ​ക്ക് ന​ട​ത്തും.

തി​രു​നാ​ളി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് ക​ത്തീ​ഡ്ര​ൽ വി​കാ​രി​യും ആ​ർ​ച്ച് പ്രീ​സ്റ്റു​മാ​യ ഫാ.​ഡോ. കു​ര്യ​ൻ താ​മ​ര​ശേ​രി, അ​സി​സ്റ്റ​ന്‍റ് വി​കാ​രി​മാ​രാ​യ ഫാ. ​തോ​മ​സ് മു​ള​ങ്ങാ​ശേ​രി​ൽ, ഫാ. ​ഇ​മ്മാ​നു​വേ​ൽ മ​ണി​മ​ല, റെ​ക്ട​ർ ഫാ. ​ജോ​ൺ വെ​ട്ടു​വ​യ​ലി​ൽ, കൈ​ക്കാ​ര​ന്മാ​രാ​യ വ​ര്‍​ക്കി ജോ​ര്‍​ജ് ക​രി​മ്പ​നാ​ല്‍, ജോ​സ്‌ ക​ല്ല​റ​യ്ക്ക​ല്‍, സാ​ബു സെ​ബാ​സ്റ്റ്യ​ന്‍ വ​ട​ശേ​രി​ല്‍, പി.​എം. ജോ​സ​ഫ് പ​ണ്ടാ​ര​ക്ക​ളം, തി​രു​നാ​ള്‍ ക​ണ്‍​വീ​ന​ര്‍ ബി​ജു പ​ത്യാ​ല, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ര്‍ ര​ഞ്ജു ഉ​പ്പൂ​ട്ടി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​വി​ധ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.

പ​ഴ​യ​പ​ള്ളി​യി​ൽ ഇ​ന്ന്

രാ​വി​ലെ അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​മാ​ത്യു പാ​ല​ക്കു​ടി, 8.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​ജോ​സ് വേ​ലി​ക്ക​ക​ത്ത്, 10ന് ​വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​വ​ർ​ഗീ​സ് പ​ടി​ഞ്ഞാ​റേ​ൽ ഒ​എ​സ്ബി, 12ന് ​പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​തോ​മ​സ് തോ​പ്പി​ൽ, ര​ണ്ടി​ന് വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​തോ​മ​സ് ഞ​ള്ളി​യി​ൽ, തു​ട​ർ​ന്ന് പൊ​ൻ​കു​ന്നം, കു​ന്നും​ഭാ​ഗം ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള ജ​പ​മാ​ല റാ​ലി പ​ള്ളി​യി​ലെ​ത്തും. വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​ആ​ന്‍റ​ണി ചെ​ന്ന​യ്ക്കാ​ട്ടു​കു​ന്നേ​ൽ, സ​ന്ദേ​ശം - ഫാ. ​തോ​മ​സ് പൂ​വ​ത്താ​നി​ക്കു​ന്നേ​ൽ, 6.15ന് ​ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം, രാ​ത്രി ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന.

Tags : Nattuvishesham Districtnews Deepikanews Pazhayapally

Recent News

Corehub Up