അടൂർ: ശോഭായാത്രയുടെ പ്രചാരണവാഹനം ഇടിച്ച് വയോധികൻ മരിച്ചു. ഏനാദിമംഗലം പഞ്ചായത്തിലെ കുന്നിടതറയിൽ വീട്ടിൽ കൃഷ്ണൻ (80) ആണ് മരിച്ചത്. കുറുമ്പകര ഉടയാൻ മുറ്റം ക്ഷേത്രത്തിന് സമീപമാണ് അപകടം.
ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയെക്കുറിച്ച് അനൗൺസ് ചെയ്തു പോയ വാഹനം പിന്നിലേക്ക് എടുത്ത് തിരിക്കുന്നതിനിടെ കാൽനട യാത്രക്കാരനെ ഇടിക്കുകയായിരുന്നു. ഉടൻതന്നെ പത്തനാപുരത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിൽ. ഭാര്യ: ശാരദ. മക്കൾ: സതീഷ് കുമാർ, സ്വപ്ന. മരുമക്കൾ: ബിന്ദു,
ജയറാം.
Tags : Nattuvishesham Districtnews Deepikanews Shobhayatra publicity