x
ad
Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോഷണശ്രമത്തിനിടെ വയോധികൻ കൊല്ലപ്പെട്ടു

വെബ് ഡെസ്ക്
Published: August 17, 2026 11:01 PM IST | Updated: August 17, 2026 11:01 PM IST

ശിവൻകുട്ടി ചെട്ടിയാർ

ഹ​രി​പ്പാ​ട്: ക​രു​വാ​റ്റ​യി​ൽ വാ​ട​ക​വീ​ട്ടി​ൽ ത​നി​ച്ചാ​യി​രു​ന്ന എ​ഴു​പ​തു​കാ​ര​നെ വീ​ടി​നു​ള്ളി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. കൊ​ല്ലം കൊ​ച്ചാ​ലും​മൂ​ട് സ​ര​സ്വ​തി നി​വാ​സി​ൽ ശി​വ​ൻ​കു​ട്ടി ചെ​ട്ടി​യാ​ർ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ക​രു​വാ​റ്റ പ​ഞ്ചാ​യ​ത്ത് ഒ​ൻ​പ​താം വാ​ർ​ഡി​ൽ മാ​ട​പ്പു​റ​യ്ക്ക​ൽ പാ​ടീ​റ്റ​തിൽ കു​റ​ച്ചു​കാ​ല​മാ​യി കു​ടും​ബ​സ​മേ​തം വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ക​യാ​യി​രു​ന്നു.

മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ​യു​ള്ള കൊ​ല​പാ​ത​ക​മാ​ണെ​ന്നാ​ണു പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​ടി​ഭാ​ഗം ഷീ​റ്റും മു​ക​ൾ​ഭാ​ഗം ഗ്രി​ല്ലു​മു​ള്ള അ​ടു​ക്ക​ള വാ​തി​ലി​ലൂ​ടെ​യാ​ണ് അ​ക്ര​മി​ക​ൾ അ​ക​ത്തു​ക​ട​ന്ന​തെ​ന്നാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്ത​ൽ. ഗ്രി​ല്ലി​ലൂ​ടെ കൈ​യി​ട്ട് അ​ക​ത്തെ സാ​ക്ഷ മാ​റ്റി​യാ​യി​രു​ന്നു പ്ര​വേ​ശ​നം. കൃ​ത്യം ന​ട​ത്തി​യ​ശേ​ഷം ഇ​തേ​വ​ഴി പു​റ​ത്തി​റ​ങ്ങി തി​രി​കെ ഗ്രി​ല്ലി​ലൂ​ടെ കൈ​യി​ട്ട് സാ​ക്ഷ​യി​ട്ടാ​ണ് പ്ര​തി​ക​ൾ ക​ട​ന്നു​ക​ള​ഞ്ഞ​ത്. വീ​ടി​ന്‍റെ മു​ൻ​വാ​തി​ലു​ക​ൾ അ​ക​ത്തു​നി​ന്നു പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു.

വീ​ടി​ന​ക​ത്തെ അ​ല​മാ​ര​ക​ൾ തു​റ​ന്നി​ട്ട നി​ല​യി​ലും വ​സ്ത്ര​ങ്ങ​ൾ ത​റ​യി​ൽ വാ​രി​വ​ലി​ച്ചി​ട്ട നി​ല​യി​ലു​മാ​ണ്. വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ആ​റു പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ന​ഷ്‌​ട​പ്പെ​ട്ട​താ​യാ​ണ് വി​വ​രം. ഡൈ​നിം​ഗ് റൂ​മി​ലെ ത​റ​യി​ലാ​ണ് കൈ​യും കാ​ലു​ക​ളും പ​ര​സ്പ​രം ബ​ന്ധി​ച്ച നി​ല​യി​ൽ ശി​വ​ൻ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം കി​ട​ന്നി​രു​ന്ന​ത്. ക​ഴു​ത്തി​ൽ പു​ത​പ്പും തു​ണി​യും കൊ​ണ്ട് വ​രി​ഞ്ഞു​മു​റു​ക്കി​യി​രു​ന്നു.

ഡോ​ഗ് സ്ക്വാ​ഡി​ന്‍റെ​യും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രു​ടെ​യും പ​രി​ശോ​ധ​ന ത​ട​സ​പ്പെ​ടു​ത്താ​ൻ വീ​ടി​ന്‍റെ പ്ര​ധാ​ന വാ​തി​ൽ​പ്പ​ടി​ക​ളി​ലും ത​റ​യി​ലും മു​ള​കു​പൊ​ടി വി​ത​റി​യി​ട്ടു​ണ്ട്.
മ​ക​ൾ ശ്രീ​ക​ല​യു​ടെ പ്ര​സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​ഴാ​ഴ്ച മു​ത​ൽ ഭാ​ര്യ സ​ര​സ്വ​തി വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു. ശ​നി​യാ​ഴ്ച ഉ​ച്ച​വ​രെ ശി​വ​ൻ​കു​ട്ടി​ക്കൊ​പ്പം കൊ​ച്ചു​മ​ക​ൾ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു.

പി​ന്നീ​ട് കൊ​ച്ചു​മ​ക​ൾ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലേ​ക്കു പോ​യി. വി​ളി​ച്ചി​ട്ടു കി​ട്ടാ​താ​യ​തോ​ടെ ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ കൊ​ച്ചു​മ​ക​ളും അ​യ​ൽ​വാ​സി​യും മ​ക​ളു​ടെ വീ​ടു​പ​ണി ക​ര​റെ​ടു​ത്ത ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​മൊ​ത്ത് എ​ത്തി​യ​പ്പോ​ൾ വീ​ട് അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​യി​രു​ന്നു. സം​ശ​യം തോ​ന്നി അ​ടു​ക്ക​ള വാ​തി​ലി​ന്‍റെ ഗ്രി​ല്ലി​ലൂ​ടെ കൈ​യി​ട്ട് സാ​ക്ഷ മാ​റ്റി അ​ക​ത്തു ക​ട​ന്ന​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്.

ഡി​ഐ​ജി യ​തീ​ഷ് ച​ന്ദ്ര, ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ടി.​കെ. വി​ഷ്ണു പ്ര​ദീ​പ്, ഡി​വൈ​എ​സ്പി, എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ൻ പോ​ലീ​സ് സം​ഘ​വും ഫോ​റ​ൻ​സി​ക്, വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു. മൃ​ത​ദേ​ഹം ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി. ഗ​ൾ​ഫി​ലു​ള്ള മ​ക​ൾ എ​ത്തി​യ ശേ​ഷം പോ​സ്റ്റ്‌​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കും. ഭാ​ര്യ: സ​ര​സ്വ​തി. മ​ക്ക​ൾ: ശ്രീ​ക​ല, ശ​ശി​ക​ല. ​മ​രു​മ​ക​ൻ: ബി​ജു.

Tags : man killed NattuVishasham DistrictNews

Recent News

Corehub Up