x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ലെ വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കു​മെ​ന്ന് ഈ​രാ​റ്റു​പേ​ട്ട ന​ഗ​ര​സ​ഭ


Published: June 8, 2026 10:28 PM IST | Updated: June 8, 2026 10:28 PM IST

ഈ​രാ​റ്റു​പേ​ട്ട: പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ലെ വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​മെ​ന്ന് ഈ​രാ​റ്റു​പേ​ട്ട ന​ഗ​ര​സ​ഭ. കാ​ല​വ​ർ​ഷ മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഈ​രാ​റ്റു​പേ​ട്ട ബ​സ് സ്റ്റാ​ൻ​ഡ് സ​ന്ദ​ർ​ശി​ച്ച ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ വി.​പി. നാ​സ​റി​ന് മു​ന്നി​ൽ യാ​ത്ര​ക്കാ​രും തൊ​ഴി​ലാ​ളി​ക​ളും ഓ​ട്ടോ-​ബ​സ് ജീ​വ​ന​ക്കാ​രും വെ​ള്ള​ക്കെ​ട്ടും ഗ​താ​ഗ​ത​ത​ട​സ​വും ഉ​ന്ന​യി​ച്ചു.

തു​ട​ർ​ന്ന് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ എ.​എ​സ്. സു​നി​ത, ഓ​വ​ർ​സി​യ​ർ​മാ​രാ​യ വി​മ​ൽ, കൃ​ഷ്ണ എ​ന്നി​വ​രെ ചെ​യ​ർ​മാ​ൻ സ്ഥ​ല​ത്തു വി​ളി​ച്ചു​വ​രു​ത്തി. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി രൂ​പ​പ്പെ​ട്ട താ​ഴ്ന്ന ഭാ​ഗ​ങ്ങ​ൾ മെ​റ്റ​ൽ വി​രി​ച്ച് അ​ടി​യ​ന്ത​ര​മാ​യി സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി.

പൊ​തു​ജ​ന​ങ്ങ​ളു​ടെ യാ​ത്രാ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ളാ​ണ് ന​ഗ​ര​സ​ഭ സ്വീ​ക​രി​ച്ചു​വ​രു​ന്ന​തെ​ന്ന് ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.

Tags : Nattuvishesham Local News waterlogging private bus stand

Recent News

Corehub Up