ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളജിൽ നടന്ന വൈസ് കലാ വിരുന്ന്-2026ന്റെ സമാപന സമ്മേളനം നടൻ ശ്രീകാന്ത് മുരളി ഉദ്ഘാടനം ചെയ്യുന്നു.
ഇലഞ്ഞി: സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂള്‍ ആന്‍ഡ് ജൂനിയര്‍ കോളജില്‍ നടന്ന വൈസ്മെന്‍ ഇന്റര്‍നാഷണല്‍ മിഡ് വെസ്റ്റ് ഇന്ത്യ റീജിയൺ വൈസ് കലാ വിരുന്ന് 2026ന്റെ സമാപന സമ്മേളനം സിനിമാതാരം ശ്രീകാന്ത് മുരളി ഉദ്ഘാടനം ചെയ്തു. റീജണല്‍ ഡയറക്ടര്‍ ടെന്‍സിംഗ് ജോര്‍ജ് അധ്യക്ഷത വഹിച്ചു.
ഫാ. ഡോ. ജോണ്‍ എര്‍ണ്യാകുളത്തില്‍, ലൈജു ഫിലിപ്പ്, ബിനോയി പൗലോസ്, തങ്കച്ചന് പൗലോസ്, ബാബു ജോര്‍ജ്, പ്രഫ. സിന്ധു തോമസ്, ജോജു ജോസഫ്, ഡോ. സെല്‍വി സേവ്യര്‍, ബി. പവിത്രന്, വര്‍ഗീസ് ഉമ്മന്‍, സോണിയ എം. പോള്‍, ഷാജു വി. പോള്‍ എന്നിവര്‍ പ്രസംഗിച്ചു.
ഡിസ്ട്രിക്ട് തലത്തില്‍ ഡിസ്ട്രിക്ട് ഒമ്പത് ചാമ്പ്യന്മാരായി. ഡിസ്ട്രിക്ട് നാല് റണ്ണര്‍ അപ്പുമായി. ക്ലബ് തലത്തില്‍ വൈഎംസി ഇന്‍ഫോസിറ്റി കാക്കനാട് ഓവറോള്‍ ചാമ്പ്യന്മാരായി. വൈഎംസി കോലഞ്ചേരിയും വൈഎംസി അടിമാലിയും റണ്ണേഴ്സ് സ്ഥാനം പങ്കിട്ടു. വിജയികള്‍ക്ക് ശ്രീകാന്ത് മുരളി സമ്മാനങ്ങള്‍ വിതരണം ചെയ്തു.
Tags : Vice Kalavirunnu 2026 Nattuvishesham DistrictNews