x
ad
Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​രി​യാ​ര്‍​വാ​ലി ഓ​ഫിസി​ല്‍ പ്ര​തി​ഷേ​ധം

വെബ് ഡെസ്ക്
Published: November 26, 2026 05:04 AM IST | Updated: November 26, 2026 05:04 AM IST

ക​നാ​ലു​ക​ളു​ടെ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​ടി​യ​ന്ത​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പെ​രി​യാ​ര്‍​വാ​ലി അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​റു​ടെ ഓ​ഫി

പെ​രു​മ്പാ​വൂ​ര്‍: കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പെ​രു​മ്പാ​വൂ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ലം പ​രി​ധി​യി​ല്‍ പെ​ടു​ന്ന പെ​രി​യാ​ര്‍​വാ​ലി ക​നാ​ലു​ക​ളു​ടെ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​ടി​യ​ന്ത​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പെ​രി​യാ​ര്‍​വാ​ലി അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​റു​ടെ ഓ​ഫി​സി​ല്‍ മ​നോ​ജ് മൂ​ത്തേ​ട​ന്‍ എം​എ​ല്‍​എ​യു​ടെ​യും ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു.

264 കി​ലോ​മീ​റ്റ​ര്‍ വ​രു​ന്ന ക​നാ​ലി​ല്‍ 200 കി​ലോ​മീ​റ്റ​ര്‍ മാ​ത്ര​മാ​ണ് ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ടെ​ന്‍​ഡ​ര്‍ ന​ല്‍​കി​യി​ട്ടു​ള്ള​ത്. ശേ​ഷി​ക്കു​ന്ന 64 കി​ലോ​മീ​റ്റ​ര്‍ ന​വീ​ക​രി​ക്കു​ന്ന​തി​ന് ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്ക് പ​ദ്ധ​തി ഏ​റ്റെ​ടു​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. ഇ​തേ​റ്റെ​ടു​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും മു​ഴു​വ​നും ശു​ചീ​ക​രി​ക്കാ​ന്‍ പെ​രി​യാ​ര്‍ വാ​ലി ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്.

പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ല്‍ ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ.​എ​ന്‍. സം​ഗീ​ത, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി. സു​നി​ല്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ​ന്‍.​എം. സ​ലീം, ബി​ന്ദു ഗോ​പാ​ല​കൃ​ഷ്ണ​ന്‍, പി.​സി. പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Protest at Periyar Valley Office Nattuvishesham DistrictNews

Recent News

Corehub Up