x
ad
Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഴ ക​ന​ത്താ​ല്‍ കാ​വു​ംപ​ടി റോ​ഡ് വെ​ള്ള​ത്തി​ന​ടി​യി​ല്‍

വെബ് ഡെസ്ക്
Published: November 26, 2026 05:50 AM IST | Updated: November 26, 2026 05:50 AM IST

മൂ​വാ​റ്റു​പു​ഴ കാ​വും​പ​ടി റോ​ഡ് വെ​ള്ള​ത്തി​ന​ടി​യി​ലാ​യ​പ്പോ​ള്‍.

മൂ​വാ​റ്റു​പു​ഴ: ല​ക്ഷ​ങ്ങ​ള്‍ ചെ​ല​വ​ഴി​ച്ച് ഓ​ട നി​ര്‍​മാ​ണ​വും ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ന​ട​ത്തി​യി​ട്ടും മൂ​വാ​റ്റു​പു​ഴ​യി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ല്‍ വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷം. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ശേ​ഷം പെ​യ്ത അ​തി​ശ​ക്ത​മാ​യ മ​ഴ​യി​ല്‍ കാ​വും​പ​ടി റോ​ഡ് വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. ശ​ക്ത​മാ​യ ഒ​രു മ​ഴ പെ​യ്താ​ല്‍ കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്കും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍​ക്കും ക​ട​ന്നു​പോ​കാ​ന്‍ ക​ഴി​യാ​ത്ത വി​ധ​ത്തി​ല്‍ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്.

ക​ച്ചേ​രി​ത്താ​ഴ​ത്തു നി​ന്നും തൊ​ടു​പു​ഴ ഭാ​ഗ​ത്തേ​ക്കും ആ​ര​ക്കു​ഴ റോ​ഡി​ലേ​ക്കും പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍ പ്ര​ധാ​ന റോ​ഡി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ല്‍ പെ​ടാ​തെ എ​ളു​പ്പ​ത്തി​ല്‍ പോ​കാ​ന്‍ ആ​ശ്ര​യി​ക്കു​ന്ന​ത് കാ​വും​പ​ടി റോ​ഡി​നെ​യാ​ണ്. കൂ​ടാ​തെ മൂ​വാ​റ്റു​പു​ഴ പൊ​ലി​സ് സ്റ്റേ​ഷ​ന്‍, കോ​ട​തി, സ്‌​കൂ​ളു​ക​ള്‍, ആ​രാ​ധ​നാ​ല​യം തു​ട​ങ്ങി​യ നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തും ഈ ​റോ​ഡി​ന് സ​മീ​പ​മാ​ണ്. എ​ന്നാ​ല്‍ മ​ഴ പെ​യ്യു​ന്ന​തോ​ടെ റോ​ഡാ​കെ വെ​ള്ള​ത്തി​ലാ​കു​ന്ന​ത് കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്കും, വാ​ഹ​ന​യാ​ത്ര​ക്കാ​ര്‍​ക്കും വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. ഓ​ട നി​ര്‍​മാ​ണ​ത്തി​ലെ അ​പാ​ക​ത​യാ​ണ് വെ​ള്ള​ക്കെ​ട്ടി​ന് കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​രോ​പി​ച്ചു. അ​ശാ​സ്ത്രീ​യ​മാ​യ ഓ​ട നി​ര്‍​മാ​ണം പു​നഃ​പ​രി​ശോ​ധി​ച്ച് വെ​ള്ള​ക്കെ​ട്ടി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും ആ​വ​ശ്യം.

Tags : Kavumpadi Road Nattuvishesham DistrictNews

Recent News

Corehub Up