x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​എ​സ്എ ക​ര​ട് വി​ജ്ഞാ​പ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണം: സിപിഎം

വെബ് ഡെസ്ക്
Published: September 19, 2026 11:44 PM IST | Updated: September 19, 2026 11:44 PM IST

പ്രതീകാത്മക ചിത്രം

റാ​ന്നി: മ​ല​യോ​ര ജ​ന​ത​യു​ടെ ജീ​വി​ത​ത്തെ​യും ഉ​പ​ജീ​വ​ന​ത്തെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്ന പ​ശ്ചി​മ​ഘ​ട്ട പ​രി​സ്ഥി​തി സം​വേ​ദ​ക മേ​ഖ​ല (ഇ​എ​സ്എ) ക​ര​ട് വി​ജ്ഞാ​പ​നം അ​ടി​യ​ന്ത​ര​മാ​യി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് സി​പി​എം പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ക്ര​ട്ട​റി രാ​ജു ഏ​ബ്ര​ഹാം ആ​വ​ശ്യ​പ്പെ​ട്ടു.

റാ​ന്നി​യി​ൽ വേ​ൾ​ഡ് ലി​റ്റ​റേ​ച്ച​ർ ഫോ​റം സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​എ​സ്എ ക​ര​ട് നി​ർ​ദേ​ശ​ത്തി​ന്‍റെ പ​രി​ധി​യി​ൽ റാ​ന്നി​യി​ലെ ഏ​ഴ് വി​ല്ലേ​ജു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ളി​ൽ വ​ലി​യ ആ​ശ​ങ്ക സൃ​ഷ്‌​ടി​ച്ചി​രി​ക്കു​ക​യാ​ണ്. പ​രി​സ്ഥി​തി സം​ര​ക്ഷ​ണം അ​നി​വാ​ര്യ​മാ​ണെ​ങ്കി​ലും അ​തി​ന്‍റെ പേ​രി​ൽ മ​ല​യോ​ര ജ​ന​ത​യു​ടെ കൃ​ഷി​യെ​യും ഭൂ​മി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​വ​കാ​ശ​ങ്ങ​ളെ​യും ഉ​പ​ജീ​വ​ന​ത്തെ​യും ബാ​ധി​ക്കു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​ക​രു​തെ​ന്നും രാ​ജു ഏ​ബ്ര​ഹാം പ​റ​ഞ്ഞു.

ഇ​എ​സ്എ ബാ​ധി​ക്ക​പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യും ക​ർ​ഷ​ക​രു​മാ​യും പൊ​തു​സ​മൂ​ഹ​വു​മാ​യും ച​ർ​ച്ച ന​ട​ത്തി ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. വേ​ൾ​ഡ് ലി​റ്റ​റേ​ച്ച​ർ ഫോ​റം ദേ​ശീ​യ ചെ​യ​ർ​മാ​ൻ തോ​മ​സ്കു​ട്ടി പു​ന്നൂ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തോ​മ​സ് മാ​മ്മ​ൻ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, വ​ർ​ഗീ​സ് മ​ത്താ​യി നാ​ക്കോ​ലി​ക്ക​ൽ, ഷാ​ജി തേ​ക്കാ​ട്ടി​ൽ, അ​ഷ​റ​ഫ് കോ​ട്ട​ങ്ങ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : District News Nattuvishesham ESA

Recent News

Corehub Up