ോമരിയന് തീർഥാടനകേന്ദ്രമായ പൂതംകുറ്റി സെന്റ് മേരീസ് പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ച് നിര്‍മിക്കുന്ന കണ്വന്ഷന് പന്തലിന്റെ കാല്‍നാട്ട്
അങ്കമാലി: മരിയന്‍ തീര്‍ഥാടന കേന്ദ്രമായ പൂതംകുറ്റി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ എട്ടുനോമ്പ് പെരുന്നാളും സെന്റ് മേരീസ് കണ്‍വന്‍ഷനും നാളെ മുതല്‍ സെപ്റ്റംബർ എട്ട് വരെ നടക്കും.
നാളെ വൈകുന്നേരം 5.30 ന് വികാരി ഫാ. ജോസഫസ് പള്ളിയ്ക്ക കൊടിയേറ്റും, ഏഴിന് ഡോ. മാത്യൂസ് മാര്‍ അന്തീമോസ് മെത്രാപ്പോലീത്ത കണ്വന്ഷന് ഉദ്ഘാടനം ചെയ്യും. ഫാ. മാത്യൂസ് കാട്ടിപ്പറമ്പില്‍ പ്രസംഗിക്കും. ആറിന് രാവിലെ 10ന് നടക്കുന്ന പൊതു സമ്മേളനം മന്ത്രി റോജി എം.ജോണ്‍ ഉദ്ഘാടനം ചെയ്യും. എട്ടിന് പെരുന്നാള്‍ സമാപിക്കും. സമാപന ചടങ്ങുകള്‍ക്ക് പൗലോസ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത നേതൃത്വം നല്‍കും.
Tags : NattuVishesham DistrictNews