x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാ​യാ​ഹ്ന ഒ​പി ചി​കി​ത്സ: സി​പി​എം പ്ര​തി​ഷേ​ധ​മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി


Published: July 9, 2026 02:53 AM IST | Updated: July 9, 2026 02:53 AM IST

ക​ല്ല​ടി​ക്കോ​ട്: പ്രാ​ഥ​മി​ക കേ​ന്ദ്ര​ത്തി​ലെ സാ​യാ​ഹ്ന ഒ​പി ചി​കി​ത്സ നി​ർ​ത്ത​ലാ​ക്കി​യ​തി​നെ​തി​രെ സി​പി​എം ക​രി​മ്പ ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ​മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. സി​പി​എം ക​രി​മ്പ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി സി.​പി. സ​ജി ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​സി. ഗി​രീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സി.​കെ. ജ​യ​ശ്രീ, പി.​ജി. വ​ത്സ​ൻ, എം. ​ച​ന്ദ്ര​ൻ, എം.​യു. ര​ഞ്ജി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​രി​മ്പ​യി​ലെ സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ ആ​ശ്ര​യി​ക്കു​ന്ന ഈ ​ആ​ശു​പ​ത്രി​യെ ത​ക​ർ​ക്കു​വാ​നു​ള്ള പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നീ​ക്ക​ത്തി​നെ​തി​രെ അ​തി​ശ​ക്ത​മാ​യ ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്ക് സി​പി​എം നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി പ​റ​ഞ്ഞു

Tags : Nattuvisesham District News

Recent News

Corehub Up