x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ​പാ​ത​യി​ലെ മി​നു​സക്കൂടു​ത​ൽ അ​പ​ക​ട​ങ്ങ​ൾ വർധിപ്പിക്കുന്നു


Published: July 9, 2026 02:49 AM IST | Updated: July 9, 2026 02:49 AM IST

വ​ട​ക്ക​ഞ്ചേ​രി: പാ​ല​ക്കാ​ട്-​വ​ട​ക്ക​ഞ്ചേ​രി ദേ​ശീ​യ​പാ​ത​യി​ൽ അ​ഞ്ചു​മൂ​ർ​ത്തി​മം​ഗ​ലം കൊ​ല്ല​ത്ത​റ ഭാ​ഗ​ത്ത് റോ​ഡി​ന്‍റെ മി​നു​സ​ക്കൂ​ടു​ത​ലി​ൽ വാ​ഹ​ന​ങ്ങ​ൾ തെ​ന്നി​മാ​റി അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത് കൂ​ടു​ന്നു. ര​ണ്ടാ​ഴ്ച മു​മ്പ് പാ​ത​യോ​ര​ത്ത് നി​ർ​ത്തി​യി​ട്ട കാ​റി​ൽ ക​ണ്ടെ​യ്ന​ർ നി​യ​ന്ത്ര​ണം​തെ​റ്റി ഇ​ടി​ച്ച് കോ​യ​മ്പ​ത്തൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വ് മ​രി​ച്ച സം​ഭ​വ​മു​ണ്ടാ​യി.
ഒ​രാ​ഴ്ച മു​മ്പ് ഇ​വി​ടെ അ​ടു​ത്തു​ത​ന്നെ സ്വ​കാ​ര്യ ബ​സി​നു പി​റ​കി​ൽ ലോ​റി​യി​ടി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​റ്റ സം​ഭ​വം ന​ട​ന്നു.

വാ​ഹ​ന​ങ്ങ​ൾ ബ്രേ​ക്ക് ചെ​യ്യു​മ്പോ​ൾ നി​ൽ​ക്കാ​തെ തെ​ന്നി​പോ​കു​ന്ന​താ​ണ് അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. മ​ഴ​യു​ള്ള സ​മ​യ​ത്തും വാ​ഹ​ന​ങ്ങ​ളു​ടെ ട​യ​റു​ക​ൾ തേ​യ്മാ​നം വ​ന്ന​തു​മാ​ണെ​ങ്കി​ൽ അ​പ​ക​ട​സാ​ധ്യ​ത​യും വ​ള​രെ കൂ​ടു​ത​ലാ​ണ്. ടാ​റിം​ഗ് പെ​ട്ടെ​ന്ന് കേ​ടു​വ​ന്ന് കു​ഴി​യാ​കാ​തി​രി​ക്കാ​ൻ മ​തി​യാ​യ അ​നു​പാ​ത​ത്തി​ൽ മെ​റ്റ​ൽ മി​ശ്രി​തം ചേ​ർ​ക്കാ​തെ ടാ​ർ മാ​ത്രം കൂ​ടു​ത​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തു കൊ​ണ്ടാ​ണ് ഇ​ത് സം​ഭ​വി​ക്കു​ന്ന​തെ​ന്ന് പ​റ​യു​ന്നു. പാ​ത​യി​ൽ ഗ്രി​പ്പ് ഉ​ണ്ടാ​കും വി​ധം നി​ർ​മാ​ണം ന​ട​ത്ത​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. മൂ​ന്ന് വ​ർ​ഷം മു​മ്പ് ഇ​വി​ടെ​യ​ടു​ത്താ​ണ് ടൂ​റി​സ്റ്റ് ബ​സ് മ​റി​ഞ്ഞ് വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം ഒ​മ്പ​തു​പേ​ർ മ​രി​ച്ച​ത്.

Tags : Nattuvisesham District News

Recent News

Corehub Up