x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ള ന​ശി​പ്പി​ക്കാ​ൻ അ​മി​ത ക​ള​നാ​ശി​നിപ്ര​യോ​ഗം; മ​ലി​ന​ജ​ല വാ​ഹി​ക​ളാ​യി ജ​ലാ​ശ​യ​ങ്ങ​ൾ


Published: May 27, 2026 05:34 AM IST | Updated: May 27, 2026 05:34 AM IST

രാ​മ​ങ്ക​രി: കൊ​യ്ത്തു ക​ഴി​ഞ്ഞ ശേ​ഷം വെ​ള്ളം ക​യ​റ്റി ഇ​ട്ടി​ട്ടു​ള്ള പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ പോ​ള വ​ള​രു​ന്ന​ത് ത​ട​യാ​നാ​യി ക​ർ​ഷ​ക​ർ വ​ൻ തോ​തി​ൽ ന​ട​ത്തി​വ​രു​ന്ന ക​ള​നാ​ശി​നി പ്ര​യോ​ഗം കു​ട്ട​നാ​ട്ടി​ലെ പൊ​തു ജ​ലാ​ശ​യ​ങ്ങ​ളെ വി​ഷ​ലി​പ്ത​മാ​ക്കു​ന്നു. ഓ​രോ ഏ​ക്ക​റി​ലെ പോ​ള​യും മ​റ്റും ന​ശി​പ്പി​ക്കു​വാ​നാ​യി അ​മി​ത​മാ​യ അ​ള​വി​ലാ​ണ് ക​ള​നാ​ശി​നി പ്ര​യോ​ഗി​ക്കു​ന്ന​തെ​ന്നും ആ​ക്ഷേ​പം ശ​ക്ത​മാ​ണ്.

രാ​മ​ങ്ക​രി കൃ​ഷി​ഭ​വ​ന് കീ​ഴി​ലെ മ​ണ​ലും​ഭാ​ഗം, നൂ​റ്റി​നാ​ല്പ​ത്, പെ​രു​മാ​നി​ക്ക​രി എ​ന്നി​ങ്ങ​നെ ഏ​ക്ക​റു​ക​ണ​ക്കി​ന് വ​രു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ൾ​ക്കു പു​റ​മെ മ​റ്റ് കൃ​ഷി​ഭ​വ​നു​ക​ൾ​ക്ക് കീ​ഴി​ൽ വ​രു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും ഇ​തേ തോ​തി​ൽ ക​ള​നാ​ശി​നി ത​ളി​ക്കു​ന്ന​ത് വ്യാ​പ​ക​മാ​യിക്കഴി​ഞ്ഞു. പൊ​തു​ജ​ന​ങ്ങ​ളു​ടെ എ​തി​ർ​പ്പ് ഭ​യ​ന്ന് അ​തി​രാ​വി​ലെ​യും വൈ​കു​ന്നേ​ര​ങ്ങ​ളി​ലു​മാ​ണ് മി​ക്ക സ്ഥ​ല​ത്തും ക​ള​നാ​ശി​നി പ്ര​യോ​ഗം ന​ട​ത്തു​ന്ന​ത്.

വി​ഷം ത​ളി​ച്ച് ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്നെ പോ​ള ചീ​ഞ്ഞു ന​ശി​ച്ചു തു​ട​ങ്ങും. ഈ ​വി​ഷ​ലി​പ്ത​മാ​യ വെ​ള്ളം പി​ന്നീ​ട് പാ​ട​ശേ​ഖ​ര​ങ്ങ​ൾ​ക്കു​ള്ളി​ൽ നി​ന്ന് പെ​ട്ടി​മ​ട​യി​ലൂ​ടെ​യും വ​ലി​യ തൂ​ന്പു​ക​ളി​ലൂ​ടെ​യും നാ​ട്ടു​തോ​ടു​ക​ളി​ലേ​ക്കും ആ​റു​ക​ൾ പോ​ലു​ള്ള വ​ലി​യ ജ​ലാ​ശ​യ​ങ്ങ​ളി​ലേ​ക്കും ഒ​ഴു​കും.

ഇ​ത് ജ​ല മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​ക്കു​ക മാ​ത്ര​മ​ല്ല കാ​ൻ​സ​ർ പോ​ലു​ള്ള മാ​ര​ക രോ​ഗ​ങ്ങ​ളും, ഛർ​ദ്ദി, അ​തി​സാ​രം തു​ട​ങ്ങി​യ പ​ക​ർ​ച്ച​വ്യാ​ധി​ക​ളും പി​ടി​പെ​ടു​ന്ന​തി​നുവ​രെ കാ​ര​ണ​മാ​കു​മെ​ന്ന് വി​ദ​ഗ്ധ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. ശു​ദ്ധ​ജ​ല​ക്ഷാ​മം മൂ​ലം വീ​ർ​പ്പു​മു​ട്ടു​ന്ന കു​ട്ട​നാ​ട്ടി​ൽ ആ​ളു​ക​ളു​ടെ കു​ളി, വ​സ്ത്രം വൃ​ത്തി​യാ​ക്ക​ൽ തു​ട​ങ്ങി ഒ​ട്ടു​മി​ക്ക ദൈ​നം​ദി​നാ​വ​ശ്യ​ങ്ങ​ളും തോ​ടു​ക​ളി​ലെ ജ​ല​മു​പ​യോ​ഗി​ച്ചാ​ണ് ന​ട​ത്തു​ന്ന​ത്.

ഇ​തൊ​ക്കെ ത​ട​സ​പ്പെ​ടു​ന്ന​തി​നും ക​ള​നാ​ശി​നി പ്ര​യോ​ഗം കാ​ര​ണ​മാ​കു​ന്ന​താ​യും ആ​ക്ഷേ​പം ശ​ക്ത​മാ​ണ്. കൂ​ടാ​തെ ത​ങ്ങ​ൾ എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും മാ​ര​ക രോ​ഗ​ങ്ങ​ൾ​ക്ക് അ​ടി​പ്പെ​ടാ​മെ​ന്ന ചി​ന്ത​യും ജ​ന​ങ്ങ​ളെ വ​ല്ലാ​തെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​ന്നു​ണ്ട്.

പൊ​തു​ജ​ലാ​ശ​യ​ങ്ങ​ളെ ഒ​റ്റ​യ​ടി​ക്ക് വ​ൻ തോ​തി​ൽ മ​ലി​ന​പ്പെ​ടു​ത്തു​ന്ന ഇ​ത്ത​രം പ്രവൃ​ത്തി​ക​ളി​ൽ നി​ന്ന് പി​ൻ തി​രി​യു​ക​യോ, അ​ല്ലെ​ങ്കി​ൽ ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ സ്ഥാ​പ​ന അ​ധി​കൃ​ത​രോ, ആ​രോ​ഗ്യ​വ​കു​പ്പ് അ​തി​കൃ​ത​രോ ഇ​തി​നെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : nattu vishesham pesticides to destroy forests

Recent News

Corehub Up