നിലന്പൂർ നഗരസഭയിൽ നടത്തിയ കർഷക ദിനാചരണവും ആദരിക്കലും ആര്യാടൻ ഷൗക്കത്ത് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
മലപ്പുറം: കർഷകദിനത്തിൽ നാടെങ്ങും കർഷകർക്ക് ആദരം. അന്നം വിളയിക്കുന്നവർക്ക് സമുചിതമായ ആദരമാണ് നൽകിയത്. മലപ്പുറം നഗരസഭയുടെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ നഗരസഭ കൗണ്‍സിൽ ഹാളിൽ നടന്ന കർഷക ദിനാചരണം ചെയർപേഴ്സണ്‍ അഡ്വ.
വി. റിനിഷ ഉദ്ഘാടനം ചെയ്തു. നഗരസഭാ പരിധിയിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച കർഷകരെ ഉപഹാരങ്ങൾ നൽകി ആദരിച്ചു. നഗരസഭാ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ മറിയുമ്മ ശരീഫ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ജിതേഷ് ജി. അനിൽ, സ്ഥിരംസമിതി അധ്യക്ഷരായ ഹാരിസ് ആമിയൻ, സമീറ മുസ്തഫ, ആബിദ എട്ടുവീട്ടിൽ, പ്രതിപക്ഷ നേതാവ് എം.കെ. അനിൽകുമാർ, കൗണ്‍സിലർമാർ, അസിസ്റ്റന്റ് കൃഷി ഓഫീസർ ടി. കുമാരൻ തുടങ്ങിയവർ പ്രസംഗിച്ചു. കോഡൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയും കൃഷി ഭവനും ചേർന്നൊരുക്കിയ കർഷകദിനാചരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റജുല പെലത്തൊടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.പി. ഷാജി അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പത്തിലധികം കർഷകരെ പൊന്നടയണിയിച്ച് ഉപഹാരങ്ങളും കാർഷിക ഉപകരണങ്ങളും കൈമാറി ആദരിച്ചു.
അങ്ങാടിപ്പുറം: ഗ്രാമപഞ്ചായത്തിൽ കർഷക ദിനാഘോഷവും മികച്ച കർഷകർക്കുള്ള അവാർഡ് വിതരണവും സംഘടിപ്പിച്ചു. മഞ്ഞളാംകുഴി അലി എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷബീർ കറുമുക്കിൽ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ഡാസൽ സേവ്യർ, സ്ഥിരംസമിതി ചെയർമാൻമാരായ അബു താഹിർ തങ്ങൾ, സലാം ആറങ്ങോടൻ, മെംബർ രവി, പുതിയങ്ങാടി ബാപ്പുട്ടി തുടങ്ങിയവർ പ്രസംഗിച്ചു. പഞ്ചായത്ത് മെംബർമാരായ മിസ്രിയ, ഹസീന, ശംസിയ, ചോലയിൽ കുഞ്ഞിമൊയ്തീൻ, ഏലിയാമ്മ, ജയശ്രീ, ഉദ്യോഗസ്ഥർ, കർഷകർ പങ്കെടുത്തു.
പൂക്കോട്ടുംപാടം: അമരന്പലം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ കർഷക ദിനം ആചരിച്ചു. പ്രസിഡന്റ് വി.പി. അഫീഫ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ മികവ് തെളിയിച്ച 11 കർഷകരെ പൊന്നാട അണിയിച്ച് ആദരിച്ചു. കാഷ് അവാർഡും മെമെന്റോയും നൽകി. അമരന്പലം സർവീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെയാണ് കർഷകരെ ആദരിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നോട്ടത്ത് മുഹമ്മദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കേന്പിൽ രവി, ബ്ലോക്ക് പഞ്ചായത്ത് അംഗം അമീർ വള്ളിക്കാടൻ, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷർ, ജനപ്രതിനിധികൾ, അമരന്പലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.പി. അബ്ദുൾ കരീം, രാഷ്ട്രീയ പ്രതിനിധികൾ, കൃഷി ഓഫീസർ കെ. ഷിബില, അസിസ്റ്റന്റ് കൃഷി ഓഫീസർ പി.ഹനീഫ എന്നിവർ പ്രസംഗിച്ചു.
നിലന്പൂർ: നിലന്പൂർ നഗരസഭ കർഷകദിനാചരണവും അവാർഡ് വിതരണവും നടത്തി. ആത്മ മലപ്പുറം, നിലന്പൂർ കൃഷിഭവൻ എന്നിവയുടെ സഹകരണത്തോടെയാണ് ചടങ്ങുകൾ നടത്തിയത്. കലാജാഥയോടെയാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് നഗരസഭാ ഹാളിൽ നടന്ന ചടങ്ങ് ആര്യാടൻ ഷൗക്കത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. വിവിധ വിഭാഗത്തിൽപെട്ട കർഷകരെ എംഎൽഎ ആദരിച്ചു. നഗരസഭാ വൈസ് ചെയർമാൻ ഷൗക്കത്തലി കൂമഞ്ചേരി അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ മുസ്തഫ കളത്തുംപടിക്കൽ, സുരേഷ് പാത്തിപ്പാറ, മുംതാസ് ബാബു, സ്മിത മോൾ മേരീസ് ഷിബു, കൗണ്‍സിലർമാർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ പാടശേഖര സമിതി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.
എടക്കര: പോത്തുകൽ ഗ്രാമപഞ്ചായത്തിലെ കർഷകദിനം ആര്യാടൻ ഷൗക്കത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.എ. ജോസ് അധ്യക്ഷത വഹിച്ചു. തെരഞ്ഞെടുക്കപ്പെട്ട 17 കർഷകരേയും കർഷക തൊഴിലാളികളെ പൊന്നാട അണിയിച്ച് ആദരിച്ചു. വിവിധ കലാരൂപങ്ങളുടെ അകന്പടിയോടെ നടത്തിയ ഘോഷയാത്രയിൽ നിരവധി കർഷകർ അണിനിരന്നു. വൈസ് പ്രസിഡന്റ് കെ. സറഫുന്നിസ, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻമാരായ എ.പി. സാദിഖലി, അബ്ദു കുന്നുമ്മൽ, സിന്ധു അശോകൻ, മറ്റു ജനപ്രതിനിധികൾ, വിവിധ കക്ഷിനേതാക്കൾ എന്നിവർ സംബന്ധിച്ചു.
വഴിക്കടവിൽ നടന്ന കർഷകദിനാചരണം നിലന്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബോബി സി. മാന്പ്ര ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് റംലത്ത് നെയ്തക്കോടൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഉഷവേലു മുഖ്യാതിഥിയായിരുന്നു. മാതൃക കർഷകരേയും കർഷക തൊഴിലാളികളേയും പൊന്നാട അണിയിച്ച് ആദരിച്ചു. കേരള ഗ്രാമീണ്‍ ബാങ്ക് വഴിക്കടവ് ശാഖ മാനേജർ ശരത്, ഹരീന എന്നിവർ ബോധവത്കരണ ക്ലാസ് നയിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻമാരായ കെ.എ. വർഗീസ്, മുജീബ് എരഞ്ഞിയിൽ, സക്കീന അഷ്റഫ്, അസിസ്റ്റന്റ് കൃഷി ഓഫീസർ എ. ശ്രീജയ്, മറ്റു ജനപ്രതിനിധികൾ, വിവിധ കക്ഷി നേതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു.
ചുങ്കത്തറ ഗ്രാമപഞ്ചായത്ത് കർഷകദിനം ആര്യാടൻ ഷൗക്കത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. 17 കർഷകരെ ആദരിച്ചു. പ്രസിഡന്റ് സി.കെ. സുരേഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.പി. മൈമൂന, മറ്റു പഞ്ചായത്തംഗങ്ങൾ, വിവിധ കക്ഷിനേതാക്കൾ, കൃഷിഭവൻ ജീവനക്കാർ, കുടുംബശ്രീ, ഹരിതകർമ സേനാംഗങ്ങൾ സംബന്ധിച്ചു. എടമലയിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര ടൗണ്‍ ചുറ്റി പഞ്ചായത്ത് ഓഫീസ് പരിസരത്ത് സംഗമിച്ചു. എടക്കര ഗ്രാമപഞ്ചായത്ത് കർഷകദിനം ആര്യാടൻ ഷൗക്കത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ദീപ ഹരിദാസ് അധ്യക്ഷത വഹിച്ചു. 17 കർഷകരെ ആദരിച്ചു. ഘോഷയാത്രയും നടത്തി.
മഞ്ചേരി: നഗരസഭയുടെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ കൃഷിഭവൻ ഹാളിൽ കർഷക ദിനാചരണവും പൊതുസമ്മേളനവും കാർഷിക സെമിനാറും സംഘടിപ്പിച്ചു. അഡ്വ. എം. റഹ്മത്തുള്ള എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സണ്‍ വല്ലാഞ്ചിറ അബ്ദുൾ മജീദ് അധ്യക്ഷത വഹിച്ചു. മികച്ച ജൈവകർഷകൻ ജി.കെ. മധു നടുവിലമഠം, മികച്ച വനിതാ കർഷക നൂർജഹാൻ കരിമുട്ടിക്കൽ, മികച്ച വിദ്യാർഥി കർഷകൻ റംസാൻ കാഞ്ഞിരപ്പുള്ളി, മുതിർന്ന കർഷകൻ അബ്ദുറഹിമാൻ കരിമുട്ടിക്കൽ, മികച്ച എസ്സി കർഷകൻ അയ്യപ്പൻ ചിറക്കൽ, മികച്ച നെൽ കർഷകൻ മുഹമ്മദ് പിലാക്കാടൻ, മികച്ച തെങ്ങ് കർഷകൻ പി.ടി. രാജഗോപാലൻ എന്നിവരെ ആദരിച്ചു. വൈസ് ചെയർപേഴ്സണ്‍ അഡ്വ. ബീന ജോസഫ്, സ്ഥിരംസമിതി അധ്യക്ഷരായ സക്കീർ വല്ലാഞ്ചിറ, എം.വി. അബൂബക്കർ, റിസ് വാന സാദിഖ് കൂളമഠത്തിൽ, ഷാനിബ ഫൈസൽ, കൗണ്‍സിലർമാരായ ഷറീന ജവഹർ, നൗസിയ പൂന്തോട്ടത്തിൽ, ഫാത്തിമ സുഹ്റ, സലീന തുടങ്ങിയവർ പങ്കെടുത്തു.
മേലാറ്റൂർ: മേലാറ്റൂർ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷക ദിനാചരണം സംഘടിപ്പിച്ചു. നജീബ് കാന്തപുരം എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് റംസീന മുജീബ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെംബർ കെ.ടി. അജ്മൽ മുഖ്യാതിഥിയായിരുന്നു. പഞ്ചായത്തിലെ തെരഞ്ഞെടുത്ത മികച്ച കർഷകരെയും കർഷക തൊഴിലാളികളെയും ആദരിച്ചു.
കാഷ് അവാർഡ്, സർട്ടിഫിക്കറ്റ്, പച്ചക്കറി വിത്ത് എന്നിവ വിതരണം ചെയ്തു. വിവിധ ബാങ്കുകളും കർഷകരെ ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിത് പ്രസാദ്, വികസന സ്റ്റാൻഡിംഗ്
കമ്മിറ്റി ചെയർപേഴ്സണ്‍ പി.പി. ഷാഹിന മോൾ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ഷജീബ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ അജിത മുരളി തുടങ്ങിയവർ പങ്കെടുത്തു.
കാളികാവ്: കാളികാവ് ഗ്രാമപഞ്ചായത്തിൽ കർഷക ദിനം ആചരിച്ചു. കാളികാവ് കുഞ്ഞിപ്പ സ്മാരകത്തിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് രമാരാജൻ ഉദ്ഘാടനം ചെയ്തു. നാട്ടുകാരും കർഷകരും ജനപ്രതിനിധികളും ജീവനക്കാരും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. വിവിധ വിഭാഗത്തിലെ കർഷകരെ ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.
Tags : Local News Nattuvishesham Farmers' Day