ക്ഷീര വികസന ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസിനു മുമ്പില്‍ കര്‍ഷക സംഘം ധര്‍ണ സംസ്ഥാന സമിതി അംഗം കെ. ഷിജു ഉദ്ഘാടനം ചെയ്യുന്നു.
കല്‍പ്പറ്റ: ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുത്ത മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന് ഭരണസമിതി പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് കര്‍ഷക സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസ് മാര്‍ച്ചും ധര്‍ണയും നടത്തി.
സംസ്ഥാന സമിതി അംഗം കെ. ഷിജു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി. സുരേഷ് അധ്യക്ഷത വഹിച്ചു. കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന് ജില്ലാ സെക്രട്ടറി പി.ജി. സതീഷ്, ജനാധിപത്യ മഹിളാ അസോസിയേഷന് ജില്ലാ സെക്രട്ടറി ബീന വിജയന്, സണ്ണി ജോര്‍ജ്, എം.എ. ചാക്കോ, ടി.കെ. ശിവന്, കെ.ജെ. ജോസഫ്, എന്‍.പി. കുഞ്ഞുമോള്‍, എന്‍.എം. ആന്റണി, എ. ഗഫൂര്‍, ടി.ടി. സ്കറിയ, ജയിന് ആന്റണി, ജില്ലാ സെക്രട്ടറി സി.ജി. പ്രത്യുഷ്, കെ. അബ്ദുറഹ്മാന് എന്നിവര്‍ പ്രസംഗിച്ചു.
Tags : Local News Nattuvishesham Farmers' union