x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​തി​മൂ​ന്നു​കാ​രി​യെ ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ച​ ആ​ളു​ടെ കാ​ൽ ത​ല്ലി​യൊ​ടി​ച്ച് പിതാവ്


Published: July 3, 2026 06:57 AM IST | Updated: July 3, 2026 06:57 AM IST

പോ​ത്ത​ൻ​കോ​ട്: 13കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ളു​ടെ കാ​ലു​ത​ല്ലി​യൊ​ടി​ച്ച് പി​താ​വ്. തി​രു​വ​ന​ന്ത​പു​രം പോ​ത്ത​ൻ​കോ​ട് ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്‌​ച​യാ​യി​രു​ന്നു സം​ഭ​വം.

വാ​ട​ക​വീ​ട്ടി​ൽ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബം. വീ​ട്ടി​ൽ ആ​രു​മി​ല്ലാ​ത്ത സ​മ​യം അ​യ​ൽ​വാ​സി​യാ​യ യു​വാ​വ് പെ​ൺ​കു​ട്ടി​യെ ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം പു​റ​ത്തു​പോ​യി തി​രി​കെ​യെ​ത്തി​യ പെ​ൺ​കു​ട്ടി​യു​ടെ പി​താ​വ് ഇ​ക്കാ​ര്യം കാ​ണു​ക​യും മ​ക​ളെ ര​ക്ഷി​ക്കു​ന്ന​തി​നാ​യി അ​ടു​ത്തു​ണ്ടാ​യി​രു​ന്ന ത​ടി​ക്ക​ഷ​ണം ഉ​പ​യോ​ഗി​ച്ചു പ്ര​തി​യെ അ​ടി​ക്കു​ക​യു​മാ​യി​രു​ന്നു. അ​ടി​യേ​റ്റ് പ്ര​തി​യു​ടെ കാ​ലൊ​ടി​ഞ്ഞു.

എ​ന്നാ​ൽ മു​ൻ വൈ​രാ​ഗ്യ​ത്താ​ൽ ത​ന്നെ മ​ർ​ദി​ച്ചു​വെ​ന്നാ​രോ​പി​ച്ച് പ്ര​തി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.​തു​ട​ർ​ന്നു തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടു​ക​യും ​ചെ​യ്തു. പെ​ൺ​കു​ട്ടി​യു​ടെ പി​താ​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പി​താ​വി​നെ റി​മാ​ൻ​ഡ് ചെ​യ്തു. എ​ന്നാ​ൽ പി​ന്നീ​ടാ​ണ് പെ​ൺ​കു​ട്ടി​ക്കു നേ​രെ​യു​ള്ള ആ​ക്ര​മ​ണം ചെ​റു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മ​ർ​ദ​ന​മെ​ന്നു പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ച​ത്.​നി​ല​വി​ൽ കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് പ്ര​തി​ക്കെ​തി​രെ പോ​ക്സോ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up