x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫി​ഫ ലോകകപ്പ് ആ​വേ​ശ​ത്തി​ൽ നാ​ടും ന​ഗ​ര​വും


Published: June 11, 2026 04:26 AM IST | Updated: June 11, 2026 04:26 AM IST

വെ​ച്ചൂ​ച്ചി​റ എ​ണ്ണൂ​റാം​വ​യ​ൽ‌ സി​എം​എ​സ് എ​ൽ​പി സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ഇ​ക്കോ ബ്രി​ക്സ് ഉ​പ​യോ​ഗി​ച്ചു നി​ർ​മി​ച്ച റൊ​ണാ​ൾ​ഡോ​യു​ടെ കൂ​റ്റ​ൻ ശില്പത്തി​നൊ​പ്പം കു​ട്ടി​ക​ളും പ്ര​ഥ​മാ​ധ്യാ​പ​ക​ൻ സ

പ​ത്ത​നം​തി​ട്ട: ഫി​ഫ 2026 ലോ​ക​ക​പ്പി​ന് ഇ​ന്ന് കി​ക്കോ​ഫാ​കു​ന്പോ​ൾ നാ​ടും ന​ഗ​ര​വും ഫു​ട്ബോ​ൾ ല​ഹ​രി​യി​ലേ​ക്ക്. ആ​രാ​ധ​ക​രു​ടെ ആ​വേ​ശം എ​ല്ലാ​യി​ട​ത്തും കാ​ണാ​നു​ണ്ട്.

ന​ഗ​ര​ങ്ങ​ളേ​ക്കാ​ൾ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളാ​ണ് ലോ​ക​ക​പ്പ് ആ​വേ​ശ​ത്തി​ലേ​ക്കു ക​ട​ന്നത്. വൈ​കു​ന്നേ​ര​ങ്ങ​ളി​ലെ ച​ർ​ച്ച​ക​ൾ പോ​ലും ചേ​രി​തി​രി​ഞ്ഞാ​യി. ഇഷ്ടരാഷ്‌ട്രങ്ങ​ളു​ടെ ജ​ഴ്സി​യും ഇ​ഷ്ട​താ​ര​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളും ന​ന്പ​രു​ക​ളു​മൊ​ക്കെ വേ​ഷ​ങ്ങ​ളാ​യി സ്വീ​ക​രി​ച്ചാ​ണ് ആ​രാ​ധ​ക​രു​ടെ പ്ര​ക​ട​ന​ങ്ങ​ൾ. താ​ര​ങ്ങ​ളു​ടെ കൂ​റ്റ​ൻ ഫ്ള​ക്സ് ബോ​ർ​ഡു​ക​ൾ എ​ല്ലാ​യി​ട​ത്തും നി​ര​ന്നു.

ഇ​തി​നാ​യി വ്യ​ത്യ​സ്ത​ത​ക​ൾ തേ​ടു​ന്ന​വ​രു​മു​ണ്ട്. ഗ്രൗ​ണ്ടു​ക​ളി​ലും ചേ​രി​തി​രി​ഞ്ഞാ​ണ് ഇ​പ്പോ​ൾ നാ​ട്ടി​ലെ ചെ​റു​താ​ര​ങ്ങ​ളും പോ​രാ​ടു​ന്ന​ത്. ബ്ര​സീ​ലി​നും അ​ർ​ജ​ന്‍റീ​ന​യ്ക്കും പോ​ർ​ച്ചു​ഗ​ലി​നു​മൊ​ക്കെ ആ​രാ​ധ​ക​ർ വേ​ണ്ടു​വോ​ളം. ജം​ഗ്ഷ​നു​ക​ളി​ലും നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ലെ ക്ല​ബ് പ​രി​സ​ര​ങ്ങ​ളി​ലു​മൊ​ക്കെ ഫ്ള​ക്സ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച് അ​ഭി​വാ​ദ്യ​ങ്ങ​ൾ അ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

ഇ​ന്ന് ആ​രം​ഭി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ വീ​ക്ഷി​ക്കാ​നാ​യി ബി​ഗ് സ്ക്രീ​നു​ക​ൾ പൊ​തു ഇ​ട​ങ്ങ​ളി​ൽ സ്ഥാ​പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ആ​രാ​ധ​ക​ർ ആ​ലോ​ച​ന​യി​ലാ​ണ്. ത​ങ്ങ​ളു​ടെ ടീ​മി​ന്‍റെ മ​ത്സ​ര​ങ്ങ​ൾ എ​ത്തു​ന്പോ​ഴേ​ക്കും അ​തി​നു​ള്ള ക്ര​മീ​ക​ര​ണം ഉ​റ​പ്പി​ക്കു​ക​യാ​ണ് എ​ല്ലാ​യി​ട​ത്തും.

റൊ​ണാ​ൾ​ഡോ​യെ എ​ടു​ത്തു​യ​ർ​ത്തി എ​ണ്ണൂ​റാം​വ​യ​ൽ സ്കൂ​ൾ

വെ​ച്ചൂ​ച്ചി​റ: കു​പ്പി​ക്ക​ട്ട​ക​ൾ (ഇ​ക്കോ ബ്രി​ക്സ് ) കൊ​ണ്ട് ക്രി​സ്റ്റ്യാനോ റൊ​ണാ​ൾ​ഡോ​യു​ടെ കൂ​റ്റ​ൻ ശില്പമൊ​രു​ക്കി വെ​ച്ചൂ​ച്ചി​റ എ​ണ്ണൂ​റാം​വ​യ​ൽ സി​എം​എ​സ് എ​ൽ​പി സ്കൂ​ൾ. ലോ​ക​ക​പ്പ്‌ ഫു​ട്ബോ​ൾ ആ​വേ​ശം നെ​ഞ്ചി​ലേ​റ്റി കു​ട്ടി​ക്കൂ​ട്ടം. കൗ​തു​ക​വും വി​സ്മ​യ​വും വാ​നോ​ള​മു​യ​ർ​ത്തി​യ വെ​ച്ചൂ​ച്ചി​റ എ​ണ്ണൂ​റാം​വ​യ​ൽ സി​എം​എ​സ് എ​ൽ​പി സ്കൂ​ളി​ലെ ലോ​ക ക​പ്പ് വി​ളം​ബ​രം വ്യ​ത്യ​സ്ത​മാ​യി. സ്കൂ​ളി​ലെ ഫെ​യ​ർ ഫീ​ൽ​ഡ് സ്പോ​ർ​ട്സ് സെന്‍ററിന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഫു​ട്‌​ബോ​ൾ ആ​ര​വ​വും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വും സം​യോ​ജി​പ്പി​ച്ച് പ​രി​പാ​ടി ഒ​രു​ക്കി​യ​ത്.

വി​ദ്യാ​ല​യ​ത്തി​ലെ​ത്തി​യ കു​ട്ടി​ക്കൂ​ട്ട​ത്തെ അ​മ്പ​രി​പ്പി​ക്കു​ന്ന കാ​ഴ്ച​യാ​ണ് വി​ദ്യാ​ല​യ മു​റ്റ​ത്ത് ഒ​രു​ക്കി​യി​രു​ന്ന​ത്. 10 അ​ടി ഉ​യ​ര​ത്തി​ലു​ള്ള ത​ങ്ങ​ളു​ടെ ഇ​ഷ്ട താ​ര​ത്തി​ന്‍റെ കൂ​റ്റ​ൻ രൂ​പം ക​ണ്ട് കു​ട്ടി​ക​ൾ തു​ള്ളി​ച്ചാ​ടി. ക്രി​സ്ട്യാ​നോ റൊ​ണാ​ൾ​ഡോ​യു​ടെ രൂ​പ​മാ​ണ് വി​ദ്യാ​ല​യ മു​റ്റ​ത്ത് ത​ല​യു​യ​ർ​ത്തി നി​ന്ന​ത്.

വ​ലി​ച്ചെ​റി​യു​ന്ന പാ​ഴ് വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് റൊ​ണാ​ൾ​ഡോ​യു​ടെ രൂ​പം തീ​ർ​ത്തി​രി​ക്കു​ന്ന​ത്. കു​ട്ടി​ക​ൾ ത​ന്നെ നി​ർ​മി​ച്ച ഇ​ക്കോ ബ്രി​ക്സാ​ണ് നി​ർ​മാ​ണ​ത്തി​നു​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.

ഒ​ഴി​ഞ്ഞ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളി​ൽ ക​ഴു​കി വൃ​ത്തി​യാ​ക്കി​യ പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ൾ കു​ത്തി നി​റ​ച്ചാ​ണ് ഇ​ക്കോ ബ്രി​ക്സ് ( കു​പ്പി​ക്ക​ട്ട​ക​ൾ )നി​ർ​മി​ച്ചിട്ടു​ള്ള​ത്. വീ​ടു​ക​ളി​ൽ നി​ന്നും വി​ദ്യാ​ല​യ പ​രി​സ​ര​ത്തു നി​ന്നും ശേ​ഖ​രി​ച്ച വ​ലി​ച്ചെ​റി​യ​പ്പെ​ട്ട പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് കു​ട്ടി​ക​ൾ ഇ​ക്കോ ബ്രി​ക്സ് നി​ർ​മി​ച്ച​ത്. 480 ഇ​ക്കോ ബ്രി​ക്സ് ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ചു. ലോ​ക ക​പ്പിന്‍റെ ആ​വേ​ശം നി​റ​യ്ക്കു​ന്ന​തി​നൊ​പ്പം പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യം കു​ട്ടി​ക​ളി​ലൂടെ സ​മൂ​ഹ​ത്തി​ലെ​ത്തി​ക്കു​ക എ​ന്ന​താ​ണ് ഈ പ്ര​വ​ർ​ത്ത​നം ല​ക്ഷ്യ​മി​ടു​ന്ന​ത്.

വി​ദ്യാ​ല​യ​ത്തി​ലെ ലോ​ക​ക​പ്പ് വി​ളം​ബ​ര പ​രി​പാ​ടി വ​ൺ ഗോ​ൾ, വ​ൺ ഡ്രീം ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ടി. ​കെ. ജയിം​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ ലോ​ക്ക​ൽ മാ​നേ​ജ​ർ റ​വ. ജോ​ൺ​സ​ൺ അ​ല​ക്സാ​ണ്ട​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ്യൂ​വ​ൽ എ​ൽ​സ, അ​ക്ഷ​യ് എം. ​അ​ജ​യ്, അ​ർ​പ്പി​ത് മോ​ളി​ക്ക​ൽ, എ​യ്ഡ​ൻ ഷൈ​നു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഫു​ട്ബോ​ൾ ആവേശത്തിൽ ക​ല​ഞ്ഞൂ​രി​ലെ കു​രു​ന്നു​ക​ളും

ക​ല​ഞ്ഞൂ​ർ: ലോ​ക​മാ​ക​മാ​നം ഫു​ട്ബോ​ൾ ല​ഹ​രി വാ​നോ​ളം ഉ​യ​രു​മ്പോ​ൾ ആ​വേ​ശ ആ​ര​വ​ത്തി​ൽ പ​ങ്കു ചേ​രു​ക​യാ​ണ് ക​ല​ഞ്ഞൂ​ർ ഗ​വ.​എ​ൽ​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും. മ​ന​സി​നും ശ​രീ​ര​ത്തി​നും ഒ​രേ പോ​ലെ ആ​വ​ശം പ​ക​രു​ന്ന കാ​യി​ക ല​ഹ​രി മ​നു​ഷ്യ വ​ള​ർ​ച്ച​യ്ക്ക് അ​നി​വാ​ര്യ​മെ​ന്ന് പ്ര​ഥ​മാ​ധ്യാ​പ​ക​ൻ ഫി​ലി​പ്പ് ജോ​ർ​ജ് വി​ദ്യാ​ർ​ഥി​ക​ളെ സ്കൂ​ൾ അ​സം​ബ്ലി​യി​ൽ ഉ​ദ്ബോ​ധി​പ്പി​ച്ചു.

തു​ട​ർ​ന്ന് ഹൈ​സ്കൂ​ൾ ഗ്ര​ൗണ്ടി​ൽ ഒ​ത്തു​ചേ​ർ​ന്ന് ആ​വേ​ശാ​ര​വം ഉ​യ​ർ​ത്തി വി​ദ്യാ​ർ​ഥി​ക​ൾ ഒ​ന്ന​ട​ങ്കം അ​ധ്യാ​പ​ക​ർ​ക്കൊ​പ്പം ലോ​ക​ക​പ്പി​ന് അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ചു. എ​സ്എം​സി ചെ​യ​ർ​പേ​ഴ്സ​ൺ ആ​ര്യ ഷി​ജു, സീ​നി​യ​ർ അ​ധ്യാ​പി​ക കെ.​പി. ബി​നി​ത, എ​ബി ഏ​ബ്ര​ഹാം, വി​ദ്യാ​ർ​ഥി​പ്ര​തി​നി​ധി​ക​ളാ​യ ദേ​വ മാ​ധ​വ്, ഭ​വ്യ ല​ക്ഷ്മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up