x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദു​രി​ത​ത്തി​­­­ൽ കാ​യ​ൽ​പ്പു​റം; വ​ർ​ഷ​ത്തി​ൽ പ​ത്തു മാ​സ​വും വെ​ള്ള​ക്കെ​ട്ട്


Published: May 14, 2026 05:50 AM IST | Updated: May 14, 2026 05:50 AM IST


മ​ങ്കൊ​മ്പ്: ക​ടു​ത്ത വേ​ന​ലി​ലും വെ​ള്ള​പ്പൊ​ക്ക കെ​ടു​തി​ക​ളി​ൽ ശ്വാ​സം​മു​ട്ടി കു​ട്ട​നാ​ട്ടി​ലെ ചി​ല പ്ര​ദേ​ശ​ങ്ങ​ൾ. പു​ളി​ങ്കു​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ലെ കാ​യ​ൽ​പ്പു​റം പ്ര​ദേ​ശ​ത്താ​ണ് ഇ​ത്ത​ര​ത്തി​ൽ വ​ലി​യ ദു​രി​ത​ങ്ങ​ള​നു​ഭ​വി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ന്ന്. കാ​യ​ൽ​പ്പു​റ​ത്തെ 70 ഏ​ക്ക​ർ വ​രു​ന്ന പ​വ്വ​ത്തു​കാ​ട് പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ സ​മീ​പ​ത്തെ താ​മ​സ​ക്കാ​രാ​ണ് ഏ​റ്റ​വു​മ​ധി​കം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്.

പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ പു​റം​ബ​ണ്ടി​ലെ താ​മ​സ​ക്കാ​രാ​യ 250 ഓളം കു​ടും​ബ​ങ്ങ​ൾ ക​ടു​ത്ത വേ​ന​ലി​ലും വെ​ള്ള​പ്പൊ​ക്ക​ക്കെ​ടു​തി​യി​ലാ​ണ്. ഏ​റെ താ​ഴ്ന്ന പ്ര​ദേ​ശ​ത്ത് മ​ഴ​യാ​രം​ഭി​ച്ചാ​ൽ പ്ര​ള​യ​ക്കെ​ടു​തി​ക​ൾ ഇ​ര​ട്ടി​ക്കും.

ജ​ല​നി​ര​പ്പു​യ​ർ​ന്നാ​ൽ ഇ​വി​ടെ താ​മ​സി​ക്കാ​നാ​കാ​തെ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലേ​ക്കു മാ​റേ​ണ്ടി വ​രും. കാ​ല​ങ്ങ​ളാ​യി തു​ട​രു​ന്ന ഈ ​ദു​ര​വ​സ്ഥ​യ്ക്കു ശാ​ശ്വ​ത പ​രി​ഹാ​രം വേ​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം. കൃ​ഷി​യി​ല്ലാ​ത്ത സ​മ​യ​ങ്ങ​ളി​ൽ, പ്ര​ത്യേ​കി​ച്ചു മ​ഴ​ക്കാ​ല​ത്ത് നി​യ​ന്ത്രി​ത പ​മ്പിം​ഗി​ലൂ​ടെ പാ​ട​ശേ​ഖ​ര​ത്തി​ലെ ജ​ല​നി​ര​പ്പു നി​യ​ന്ത്രി​ച്ചു നി​ർ​ത്ത​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ്ര​ധാ​ന​മാ​യും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

ഇ​തേ ആ​വ​ശ്യ​മു​ന്ന​യി​ച്ചു ഇ​വ​ർ മു​ട്ടാ​ത്ത വാ​തി​ലു​ക​ളി​ല്ല. ജി​ല്ലാ ഭ​ര​ണ​കൂ​ടം, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി എ​ല്ലാ​യി​ട​ത്തും പ​രാ​തി പ​റ​ഞ്ഞെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​​ല്ല. നി​യു​ക്ത എം​എ​ൽ​എ​യെ സ​മീ​പി​ക്കാ​നാ​ണ് ഇ​വ​രു​ടെ അ​ടു​ത്ത തീരുമാനം. പു​തി​യ ജ​ന​പ്ര​തി​നി​ധി​യി​ലൂ​ടെ​യെ​ങ്കി​ലും വി​ഷ​യ​ത്തി​നു പ​രി​ഹാ​രം കാ​ണാ​നാ​കു​മെ​ന്ന് ഇ​വ​ർ പ്ര​തീ​ക്ഷി​ക്കു​ന്നു. കാ​യ​ൽ​പ്പു​റ​ത്തു മാ​ത്ര​മ​ല്ല, പു​ളി​ങ്കു​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മ​ങ്കൊ​മ്പ് പ്ര​ദേ​ശ​മാ​ണ് സ​മാ​ന​മാ​യ പ്ര​തി​സ​ന്ധി​ക​ൾ നേ​രി​ടു​ന്ന മ​റ്റൊ​രു പ്ര​ദേ​ശം.

നീ​ലം​പേ​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കി​ഴ​ക്കേ ചേ​ന്ന​ങ്ക​രി, കൈ​ന​ക​രി, മു​ട്ടാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളും നി​യ​ന്ത്രി​ത പ​മ്പിം​ഗെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ടു വ​ർ​ഷ​ങ്ങ​ളേ​റെ​യാ​യി. പ​ലാ​യ​നം തു​ട​ർ​ച്ച​യാ​കു​ന്ന ഒ​രു പ്ര​ദേ​ശ​ത്തി​ന്‍റെ നി​ല​നി​ൽ​പ്പി​നാ​യി ഇ​നി​യെ​ങ്കി​ലും ഭ​ര​ണ​കേ​ന്ദ്ര​ങ്ങ​ൾ ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നാ​ണ് കു​ട്ട​നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : nattu vishesham Floodplains distress

Recent News

Corehub Up