ഉമ്മൻചാണ്ടി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ലഹരിക്കെതിരേ സംഘടിപ്പിച്ച ഫുട്ബോൾ ഫാൻസ് മാച്ച് ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
നെടുമങ്ങാട്: ഉമ്മൻചാണ്ടി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ലഹരിക്കെതിരേ ഫുട്ബോൾ ഫാൻസ് മാച്ച് സംഘടിപ്പിച്ചു. അർജന്റീന, ബ്രസീൽ, ഫ്രാൻസ്, ജർമനി, ബെൽജിയം, പോർച്ചുഗൽ, സ്പെയിൻ തുടങ്ങിയ ടീമുകളുടെ ഫാൻസുകൾ മത്സരത്തിൽ പങ്കെടുത്തു. ഉമ്മൻചാണ്ടി ഫൗണ്ടേഷൻ സംസ്ഥാന ചെയർമാൻ ചാണ്ടി ഉമ്മൻ എംഎൽഎ മത്സരം ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം റൂറൽ എസ്പി പ്രശാന്തൻകാണി സമ്മാനദാനം നിർവഹിച്ചു. ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ജില്ലാ ചെയർമാൻ അഡ്വ. സി മഹേഷ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. നെടുമങ്ങാട് ഡിവൈഎസ്പി ബൈജു, സർക്കിൾ ഇൻസ്പെക്ടർ ഹേമന്ത്, ജനപ്രതിനിധികളായ വട്ടപ്പാറ ചന്ദ്രൻ, ടി. അർജുനൻ. അഡ്വ. എൻ. ഫാത്തിമ, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ നെട്ടിറച്ചിറ ജയൻ, അഡ്വ. അരുൺ കുമാർ, സജ്ജാദ് മന്നൂർക്കോണം, ശരത് ശൈലേശ്വരൻ, അഭിജിത് കുറ്റ്യാടി, ഉണ്ണി വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.