x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വേ​ത​നം കി​ട്ടി​യി​ട്ട് നാ​ല് മാ​സം; ഡി​ജി​റ്റ​ൽ റീ​സ​ർ​വേ ക​രാ​ർ ജീ​വ​ന​ക്കാ​ർ പ​ണി​മു​ട​ക്കി​ലേ​ക്ക്


Published: June 30, 2026 07:17 AM IST | Updated: June 30, 2026 07:17 AM IST

കാ​ക്ക​നാ​ട്: നാ​ലു മാ​സ​മാ​യി വേ​ത​നം കി​ട്ടാ​താ​യ​തോ​ടെ ഉ​പ​ജീ​വ​ന​മാ​ർ​ഗം ത​ട​സ​പ്പെ​ട്ട ഡി​ജി​റ്റ​ൽ റീ​സ​ർ​വേ ക​രാ​ർ ജീ​വ​ന​ക്കാ​ർ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് തു​ട​ങ്ങി. ജി​ല്ല​യി​ലെ വി​വി​ധ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ൽ ഡി​ജി​റ്റ​ൽ റീ​സ​ർ​വേ ജോ​ലി​ക​ൾ ചെ​യ്യു​ന്ന ഇ​രു​ന്നൂ​റി​ലേ​റെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ർ ഇ​ന്ന​ലെ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി.

2022 ൽ ​എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ് മു​ഖേ​ന നി​യ​മി​ച്ച ഡി​ജി​റ്റ​ൽ സ​ർ​വേ​യ​ർ, സ​ർ​വേ ഹെ​ൽ​പ്പ​ർ ത​സ്തി​ക​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണ് വേ​ത​നം കി​ട്ടാ​ത്ത​തി​നാ​ൽ ദു​രി​ത​ത്തി​ലാ​യ​ത്. പു​തി​യ സ​ർ​ക്കാ​ർ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ റ​വ​ന്യൂ വ​കു​പ്പി​ന് കീ​ഴി​ലാ​ക്കി​യ​തോ​ടെ​യാ​ണ് ശ​മ്പ​ള വി​ത​ര​ണം പ്ര​തി​സ​ന്ധി​യി​ലാ​യ​തെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ർ പ​റ​യു​ന്നു.

2026 ജൂ​ൺ 11ന് ​വേ​ത​നം കി​ട്ടു​ന്നി​ല്ലെ​ന്ന പ​രാ​തി​യു​മാ​യി ക​രാ​ർ ജീ​വ​ന​ക്കാ​ർ ജി​ല്ലാ ക​ള​ക്ട​റേ​യും സ​ർ​വേ മേ​ല​ധി​കാ​രി​ക​ളേ​യും നേ​രി​ൽ ക​ണ്ട് പ​രാ​തി ന​ൽ​കി​യി​രു​ന്നു. സം​സ്ഥാ​ന​ത്തെ 14 ജി​ല്ല​ക​ളി​ലും ഉ​ള്ള ക​രാ​ർ ജീ​വ​ന​ക്കാ​ർ നേ​രി​ടു​ന്ന വേ​ത​ന പ്ര​തി​സ​ന്ധി​യി​ൽ ത​നി​ക്ക് മാ​ത്ര​മാ​യി നി​ല​പാ​ടെ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ക​ള​ക്ട​ർ ജി. ​പ്രി​യ​ങ്ക പ​റ​ഞ്ഞു.

വേ​ത​ന കു​ടി​ശി​ക കി​ട്ടും​വ​രെ ഡി​ജി​റ്റ​ൽ സ​ർ​വേ ജോ​ലി​ക​ളി​ൽ നി​ന്നും വി​ട്ടു നി​ൽ​കാ​നാ​ണ് സ​മ​ര​ക്കാ​രു​ടെ തീ​രു​മാ​നം.​കു​ടി​ശി​ക വേ​ത​നം ന​ൽ​കു​ക, ക​രാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ ന​ൽ​കു​ക. ജോ​ലി സ്ഥി​ര​ത ഉ​റ​പ്പു​വ​രു​ത്തു​ക, ശ​മ്പ​ളം സ്പാ​ർ​ക്കു വ​ഴി ന​ൽ​കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് സ​മ​ര​ക്കാ​ർ പ്ര​തി​ഷേ​ധി​ച്ച​ത്.

സ​ർ​വ്വേ ഭൂ​രേ​ഖ വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന എ​ന്‍റെ ഭൂ​മി​എ​ന്‍റെ അ​വ​കാ​ശം എ​ന്ന പ​ദ്ധ​തി​ക്കാ​യി​ട്ടാ​ണ് ഡി​ജി​റ്റ​ൽ സ​ർ​വേ ജീ​വ​ന​ക്കാ​രെ​യും, ഹെ​ൽ​പ്പ​ർ​മാ​രെ​യും ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ നാ​ലു വ​ർ​ഷം മു​ൻ​പ് നി​യ​മി​ച്ച​ത്.

Tags : nattu vishesham Digital Reserve Contract workers

Recent News

Corehub Up