x
ad
Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​രു​വു​നാ​യ ആ​ക്ര​മ​ണം: നാ​ലുപേ​ർ​ക്ക് ക​ടി​യേ​റ്റു

വെബ് ഡെസ്ക്
Published: August 18, 2026 01:19 AM IST | Updated: August 18, 2026 01:19 AM IST

പ്രതീകാത്മക ചിത്രം

ക​ഴ​ക്കൂ​ട്ടം: ക​ഴ​ക്കൂ​ട്ട​ത്ത് വീ​ണ്ടും തെ​രു​വു​നാ​യ ആ​ക്ര​മ​ണം. നാ​ലു പേ​ർ​ക്ക് ക​ടി​യേ​റ്റു. ക​ഴ​ക്കൂ​ട്ടം പൊ​ലി​സ് സ്റ്റേ​ഷ​നു സ​മീ​പ​മു​ള്ള തൊ​ടി റ​സ്റ്റ​റ​ന്‍റി​ലെ സെ​ക്യൂ​രി​റ്റി ജീ ​വ​ന​ക്കാ​ര​ൻ ശ്രീ​കു​മാ​ർ (55), റ​സ്റ്റ​റ​ന്‍റി​ന് എ​തി​ർ​വ​ശം ഡി​വൈ​ഡ​ർ ഭാ​ഗ​ത്തു​നി​ന്ന നാ​ടോ​ടി ബാ​ല​ൻ സൂ​ര​ജ് (ര​ണ്ട്), ബൈ​ക്കി​ൽ അ​തു​വ​ഴി യാ​ത്ര ചെ​യ്തു​വ​ന്ന യാ​ത്ര​ക്കാ​രാ​യ മ​റ്റു ര​ണ്ടു​പേ​ർ എ​ന്നി​വ​രെ​യാ​ണു തെ​രു​വു​നാ​യ ക​ടി​ച്ച​ത്. ഇ​തി​ൽ സൂ​ര​ജി​നെ മെ​ഡി​ക്ക​ൽ കോ​ള ജി​ൽ ചി​കി​ത്സ​ക്കാ​യി പ്ര​വേ​ശി​പ്പി​ച്ചു. ശ്രീ​കു​മാ​ർ ജ​ന​റ​ൽ ആ ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു.

ഞാ​യ​റാ​ഴ്ച ക​ഴ​ക്കൂ​ട്ടം ച​ന്ത​വി​ള സൈ​നി​ക സ്കൂ​ൾ കാ​മ്പ​സി​ൽ മൂ​ന്നു വി​ദ്യാ​ർ​ഥി​ക​ൾ​ക്കും തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റി​രു​ന്നു. ക​ഴ​ക്കു​ട്ട​ത്തും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും തെ​രു​വു​നാ​യ​ശ​ല്യം രൂ​ക്ഷ​മാ​യി​ട്ടും കോ​ർ​പ​റേ​ഷ​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു ന​ട​പ​ടി​യി​ല്ലെ​ന്ന ആ​ക്ഷേ​പം നി​ല​നി​ൽ​ക്കെ​യാ​ണ് ക​ഴ​ക്കൂ​ട്ട​ത്ത് നി​ര​ന്ത​ര​മാ​യ നാ​യ​യു​ടെ ആ​ക്ര​മ​ണം ന​ട​ക്കു​ന്ന​ത്.

 

Tags : NattuVishasham DistrictNews

Recent News

Corehub Up