x
ad
Thu, 9 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാല് പേ​ർ​ക്ക് പു​തു​ജീ​വ​ൻ ന​ൽ​കി; വി​ഷ്ണു മ​ട​ങ്ങി


Published: July 9, 2026 06:16 AM IST | Updated: July 9, 2026 06:16 AM IST

വി​ഷ്ണു.

കോ​ഴി​ക്കോ​ട്: ക​ടു​ത്ത ത​ല​വേ​ദ​ന​യെ​ത്തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലി​രി​ക്കെ മ​സ്തി​ഷ്ക മ​ര​ണം സം​ഭ​വി​ച്ച ഇ​രി​ങ്ങ​ൽ സ്വ​ദേ​ശി വി​ഷ്ണു (20) വി​ന്‍റെ അ​വ​യ​വ​ങ്ങ​ൾ നാ​ലു​പേ​ർ​ക്ക് പു​തു​ജീ​വ​നേ​കും.

ക​ഴി​ഞ്ഞ ജൂ​ലൈ ആ​റി​നാ​ണ് വി​ഷ്ണു​വി​നെ ക​ടു​ത്ത ത​ല​വേ​ദ​ന​യെ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ചി​കി​ത്സ​യി​ൽ ത​ല​ച്ചോ​റി​ലെ അ​തി​തീ​വ്ര​മാ​യ ര​ക്ത​സ്രാ​വം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മ​സ്തി​ഷ്ക മ​ര​ണം സ്ഥി​രീ​ക​രി​ച്ച ശേ​ഷം മ​ക​ന്‍റെ അ​പ്ര​തീ​ക്ഷി​ത വി​യോ​ഗ​ത്തി​ന്‍റെ ക​ടു​ത്ത ദുഃ​ഖ​ത്തി​നി​ട​യി​ലും അ​വ​യ​വ​ങ്ങ​ൾ ദാ​നം ചെ​യ്യാ​ൻ മാ​താ​പി​താ​ക്ക​ൾ തീ​രു​മാ​ന​മെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ക​ര​ൾ കോ​ഴി​ക്കോ​ട് ബേ​ബി മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ലെ രോ​ഗി​ക്കും, ഒ​രു വൃ​ക്ക ആ​സ്റ്റ​ർ മിം​സി​ൽ ചി​കി​ത്സ​യി​ലു​ള്ള മു​പ്പ​ത്തി​ര​ണ്ടു​കാ​രി​ക്കും, ര​ണ്ടാ​മ​ത്തെ വൃ​ക്ക കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ രോ​ഗി​ക്കും, ര​ണ്ട് കോ​ർ​ണി​യ​ക​ൾ കോ​ഴി​ക്കോ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ളേ​ജി​നും കൈ​മാ​റി.

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up