അമ്പലപ്പുഴ: ഐഎംഎസ് ധ്യാനകേന്ദ്രം ഡയറക്ടറും ആത്മീയ ഗുരവുമായിരുന്ന ഫാ. പ്രശാന്ത് അനുസ്മരണ സമ്മേളനം നടത്തി. എച്ച്. സലാം എം എൽഎ ഉദ്ഘാടനം ചെയ്തു. കാരുണ്യത്തിന്റെ കാവലാളായിരുന്നു ഫാ. പ്രശാന്ത് എന്ന് എംഎൽഎ പറഞ്ഞു.
മരിയ ധാം, മരിയൻ ഭവൻ, മരിയൻ സദൻ എന്നീ മൂന്നു സ്ഥാപനങ്ങളിലായി മുന്നൂറിലധികം മാനസികാരോഗ്യ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് ആശ്രയമൊരുക്കിയ ഫാ. പ്രശാന്ത് മാതൃകാപരമായ പ്രവർത്തനമാണ് സമൂഹത്തിനുനൽകിയതെന്ന് എംഎൽഎ കൂട്ടിച്ചേർത്തു.
ജില്ലാ ഓർഫനേജ് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ ഓർഫനേജ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഫാ. മൈക്കിൾ കുന്നേൽ അധ്യക്ഷനായി. നിയുക്ത ഐഎം എസ് ഡയറക്ടർ ഫാ. ജോഷി ഐഎംഎസ് അനുസ്മരണ പ്രഭാഷണം നടത്തി. ഫാ. സോനു ജോർജ്, ഫാ. ലിജോ ജേക്കബ്, സിസ്റ്റർമാരായ അനുപമ, അഞ്ജലി, മോളി, ഫാ. ഫിലിപ്പ് മാത്യു, ബിനോയ് തങ്കച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.
പ്രശാന്ത് അച്ചന്റെ കബറിടത്തിൽ പുഷ്പാർച്ചനയ്ക്കു ശേഷം ആരംഭിച്ച അനുസ്മരണത്തിൽ ജില്ലയിലെ അമ്പതോളം ക്ഷേമ സ്ഥാപനങ്ങളുടെ പ്രതിനിധികൾ പങ്കാളികളായി. ഫാ. ജോഷി ഐഎംഎസിനെ അസോസിയേഷൻ ഷാൾ അണിയിച്ച് ആദരിച്ചു. അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് ഷമീർ സ്വാഗതം പറഞ്ഞു.
Tags : nattu vishesham Fr. Prashanth guardian