തങ്കച്ചന്
എടത്വ: മീന്‍ പിടിക്കുന്നതിനിടെ വള്ളം മറിഞ്ഞ് മരിച്ച മത്സ്യത്തൊഴിലാളി ചങ്ങങ്കരി ആമ്പക്കാട്ട് മത്തായി തോമസിന്റെ (തങ്കച്ചന്-67) സംസ്കാരം നാളെ ഉച്ചയ്ക്ക് 12 ന് എടത്വ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍ നട ക്കും. മൃതദേഹം രാവിലെ 10.30ന് എടത്വ പള്ളിക്കു സമീപമുള്ള ഉത്ഥാന പള്ളിയില്‍ എത്തിക്കും.
മീന്‍ പിടിക്കാൻ പോയ തങ്കച്ചന് വെള്ളിയാഴ്ച വൈകുന്നേരം അഞ്ചോടെയാണ് വള്ളം മറിഞ്ഞ് മരിച്ചത്. ഭാര്യ: വത്സമ്മ എടത്വ പള്ളിച്ചിറ കുടുംബാംഗം. മക്കള്‍: ഷിനോജ്, ഷിന്റു, ഷിബിന്‍. മരുമക്കള്‍: റീജ പന്തീരുപറയില്‍ (വിരുപാല), ബോബി തെക്കേത്തലയ്ക്കല്‍ നന്നാട്ട് (പച്ച - ചെക്കിടിക്കാട്), ബെറ്റി തെക്കേടം (എടത്വ).