പ്രതീക്ഷാ റസിഡന്റ്സ് ഓണാഘോഷ പരിപാടി ജി. സുധാകരൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
അമ്പലപ്പുഴ: കോൺഗ്രസുകാർ എന്തിനാണ് മുഖ്യമന്ത്രിയെ വഴിതടഞ്ഞതെന്ന് മനസിലായില്ലെന്ന് ജി. സുധാകരൻ എംഎൽഎ. അതൊന്നും ചെയ്യാൻ പാടില്ല. അത് തെറ്റായ കാര്യമാണ്. തെറ്റായ സന്ദേശമാണ്. റിവേഴ്സ് ഗിയറിൽ പോകുന്ന രാഷ്ട്രീയം നമ്മൾ ആരും അംഗീകരിക്കരുതെന്നും ജി. സുധാകരൻ പറഞ്ഞു. വളഞ്ഞവഴിയിൽ പ്രതീക്ഷാ റസിഡന്റ്സ് ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായി രുന്നു അദ്ദേഹം.
ഭരണം ഒരു നിമിഷം പോലും സ്റ്റോപ്പ് ആകാതെ അവിരാമമായിട്ട് ഉരുണ്ടുകൊണ്ടേയിരിക്കണം. യഥാർഥത്തിൽ 2016- 2021ലാണ് ഏറ്റവും കൂടുതൽ വികസനം നടന്നത്. ആ അഞ്ചു വർഷം നടന്ന വികസനങ്ങൾക്ക് തുല്യമായി കേരളത്തിൽ ഒരിക്കലും വികസനം ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവാനും പോകുന്നില്ല. കാരണം അതിന് ഒരുപാട് ജോലി ചെയ്യേണ്ടതായിട്ടുണ്ട്.
കോൺട്രാക്ടർമാരും എൻജിനിയറും നാട്ടുപ്രമാണിയും കൂടെ വൈകുന്നേരം റസ്റ്റ് ഹൗസുകളിൽ കൂടിയിരുന്ന് വെള്ളം അടിക്കുന്ന പരിപാടി പണ്ടുണ്ടായിരുന്നു. അത് ഇപ്പോഴില്ലെന്നും സുധാകരൻ പറഞ്ഞു.
Tags : NattuVishesham DistrictNews