x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ൺ​പാ​ത്ര​ങ്ങ​ൾ​ക്ക് ന​ല്ല​കാ​ലം

സി.​ജി. ജി​ജാ​സ​ൽ
Published: August 21, 2026 01:35 AM IST | Updated: August 21, 2026 01:35 AM IST

മ​ൺ​പാ​ത്ര​ക്ക​ച്ച​വ​ടം ന​ട​ത്തു​ന്ന പാ​ത്ര​മം​ഗ​ലം സ്വ​ദേ​ശി രാ​ധ​യും സ​ഹോ​ദ​രി​യും.

തൃ​ശൂ​ർ: സ്റ്റീ​ലും അ​ലൂ​മി​നി​യ​വും എ​ത്ര​യൊ​ക്കെ അ​ടു​ക്ക​ള​ക​ളി​ൽ സ്ഥാ​നം​പി​ടി​ച്ചാ​ലും ഓ​ണ​ക്കാ​ല​ത്ത് പാ​ര​ന്പ​ര്യ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യി, അ​ഴ​കോ​ടെ മ​ൺ​പാ​ത്ര​ങ്ങ​ളെ​ത്തും. ഇ​ത്ത​വ​ണ​യും പ​തി​വു തെ​റ്റി​യി​ല്ല. തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ൽ പാ​ത്ര​ക്ക​ച്ച​വ​ടം പൊ​ടി​പൊ​ടി​ക്കു​ന്നു. പാ​ച​ക​ത്തി​ന് ക​ളി​മ​ൺ പാ​ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ആ​രോ​ഗ്യ​ത്തി​ന് ഉ​ത്ത​മ​മാ​ണെ​ന്ന തി​രി​ച്ച​റി​വും, ഓ​ണ​സ​ദ്യ​യു​ടെ ത​നി​മ ചോ​രാ​തി​രി​ക്കാ​നു​ള്ള ആ​ഗ്ര​ഹ​വു​മാ​ണ് വി​പ​ണി​യി​ൽ ക​ളി​മ​ൺ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് പ്രി​യ​മേ​റാ​ൻ ഇ​ട​യാ​ക്കു​ന്ന​ത്.

ഗ്ലാ​സ് മു​ത​ൽ ക​റി​പ്പാ​ത്രം വ​രെ നീ​ളു​ന്ന ക​ളി​മ​ൺ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ഏ​റെ ആ​വ​ശ്യ​ക്കാ​ർ എ​ത്തു​ന്നു. ചീ​ന​ച​ട്ടി​ക്ക് 250 മു​ത​ൽ 300 രൂ​പ വ​രെ​യും വാ​ൽ​ച​ട്ടി 300 രൂ​പ​യു​മാ​ണ് വി​ല. ഫ്രൈ​പാ​ൻ -350, കാ​സ​റോ​ൾ -250, കൂ​ജ​ക​ൾ -250 മു​ത​ൽ 350 വ​രെ, ചെ​ടി​ച്ച​ട്ടി 100 രൂ​പ മു​ത​ൽ എ​ന്നി​ങ്ങ​നെ​യാ​ണ് വി​ല​നി​ല​വാ​രം. ബു​ദ്ധ​പ്ര​തി​മ (100 മു​ത​ൽ 200 രൂ​പ​വ​രെ), രാ​ധാ​കൃ​ഷ്ണ ശി​ൽ​പം (1000 രൂ​പ) തൃ​ക്കാ​ക്ക​ര​യ​പ്പ​ൻ (100 രൂ​പ മു​ത​ൽ) തു​ട​ങ്ങി​യ​വ​യ്ക്കും ന​ല്ല ക​ച്ച​വ​ടം ന​ട​ക്കു​ന്നു.

പു​ക​യു​ന്ന അ​ടു​പ്പി​ലെ ക​ണ്ണീ​ർ​ച്ചാ​ലു​ക​ൾ

മ​ഴ​യും വെ​യി​ലു​മൊ​ക്കെ പോ​യ​വ​ർ​ഷ​ങ്ങ​ളി​ൽ ക​ച്ച​വ​ട​ത്തെ ബാ​ധി​ച്ചെ​ങ്കി​ലും ഇ​ത്ത​വ​ണ മ​ൺ​പാ​ത്ര​ങ്ങ​ൾ ചോ​ദി​ച്ച് നി​ര​വ​ധി​പ്പേ​ർ വ​രു​ന്നു​ണ്ടെ​ന്നും ത​ര​ക്കേ​ടി​ല്ലാ​ത്ത ക​ച്ച​വ​ടം ല​ഭി​ക്കു​ന്നു​ണ്ടെ​ന്നും ക​ഴി​ഞ്ഞ ഏ​ഴ് വ​ർ​ഷ​മാ​യി ന​ഗ​ര​ത്തി​ൽ ഓ​ണ​ക്ക​ച്ച​വ​ട​ത്തി​നു എ​ത്തു​ന്ന പാ​ത്ര​മം​ഗ​ലം സ്വ​ദ​ശി രാ​ധ പ​റ​ഞ്ഞു. നേ​ര​ത്തെ സ​ര​സ് മേ​ള​യി​ലും ക​ച്ച​വ​ട​ത്തി​ന് എ​ത്തി​യി​രു​ന്നു. മു​ന്പ​ത്തെ​പ്പോ​ലെ ക​ളി​മ​ണ്ണു കി​ട്ടാ​നി​ല്ലാ​ത്ത​താ​ണ് പ്ര​യാ​സം. വ​ലി​യ തു​ക മു​ട​ക്കി​യാ​ണ് മ​ണ്ണ് ല​ഭി​ക്കു​ന്ന​ത്. ഇ​ത്ത​വ​ണ​യെ​ങ്കി​ലും ക​ഷ്ട​പ്പാ​ടു​ക​ൾ​ക്ക് അ​റു​തി​യാ​വു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഇ​വ​ർ.

Tags : earthenware NattuVishasham DistrictNews

Recent News

Corehub Up