പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ഓണത്തെ വരവേറ്റ് ആഘോഷപരിപാടികളുമായി തലസ്ഥാനത്തെ വിവിധ സർക്കാർ ഓഫീസുകൾ. തിരുവനന്തപുരം കളക്ടറേൽ ഇന്നലെ രാവിലെ ആരംഭിച്ച ഓണാഘോഷ പരിപാടികൾ ജില്ലാ കളക്ടർ അനുകുമാരി ഉദ്ഘാടനം ചെയ്തു. കളക്ട്രേറ്റിലെ ജീവനക്കാർ ഉൾപ്പെടെയുള്ളവർ അത്തപ്പൂക്കളം തീർത്തു. കേരളീയ വേഷത്തിലായിരുന്നു ഇന്നലെ ജീവനക്കാരെല്ലാവരും കളക്ട്രേറ്റിലെത്തിയത്. ഉച്ചയ്ക്കു വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു. വിവിധ കലാപരിപാടികളും ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.
തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ഓഫീസിൽ സംഘടിപ്പിച്ച ഓണാഘോഷം സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. കസേരകളി, വടംവലി ഉൽപ്പെടെയുള്ള മത്സരങ്ങളിൽ സേനയിലുള്ളവർ പങ്കെടുത്തു. ഉച്ചയ്ക്ക് സദ്യയും ഏർപ്പെടുത്തിയിരുന്നു. പേട്ട പോലീസ് സ്റ്റേഷനിലും ഇന്നലെയായിരുന്നു ആഘോഷം.
തിരുവനന്തപുരം റൂറൽ എസ്പി ഓഫീസിലെ ഓണാഘോഷം നാളെ നടക്കും. കന്റോണ്മെന്റ് പോലീസ് സ്റ്റേഷൻ, വനിതാ പോലീസ് സ്റ്റേഷൻ, പൂജപ്പുര പോലീസ് സ്റ്റേഷൻ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഓണാഘോഷ പരിപാടികളും നാളെ നടക്കും. ഇന്നും നാളെയുമായി വിവിധ സർക്കാർ ഓഫീസുകളിലെ ഓണാഘോഷ പരിപാടികൾ നടക്കും. അത്തപ്പൂക്കളമിട്ട് കേരളീയ വേഷത്തിലാണ് എല്ലാ ജീവനക്കാരും ഓണാഘോഷത്തെ വരവേൽക്കാൻ ഓഫീസുകളിൽ എത്തിയത്
Tags : celebrations NattuVishasham DistrictNews